KeralaLatest NewsNews

പലിശക്കാരന്റെ ശല്യം കാരണം ആത്മഹത്യ ചെയ്തു

പള്ളിപ്പുറം : ചെറുകിട കയര്‍ ഫാക്ടറി ഉടമ ജപ്തി നടപടിക്കു തലേന്ന്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചേന്നം പള്ളിപ്പുറം പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ്‌ തിരുനല്ലൂര്‍ വല്യാപ്പാറയില്‍ പരേതനായ ഹരിദാസിന്റെ മകന്‍ അജിത്‌ കുമാറാണ് മരിച്ചത്.

പലിശക്കാരന്റെ ശല്യം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന കുറിപ്പു കണ്ടെത്തിയതിനെ തുടര്‍ന്ന്‍ എരുമല്ലൂര്‍ പുത്തന്‍പുരയ്ക്കല്‍ ഉലഹന്നാനെതിരെ പോലീസ് കേസെടുത്തു. ആത്മഹത്യാ കുറുപ്പില്‍ ഉലഹന്നാന്റെ വിവരങ്ങള്‍ ഉണ്ടെന്ന് ചേര്‍ത്തല എസ് ഐ.

ഫാക്ടറി നടത്തിപ്പിനായാണ് ഉലഹന്നാന്റെ കയ്യില്‍ നിന്നും 2012 ല്‍ മൂന്നു ലക്ഷം രൂപ വായ്പ വായ്പ വാങ്ങിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഉറപ്പിനായി ചെക്കുകള്‍ നല്‍കിയിരുന്നു. എന്നാല്‍ പണം മുഴുവന്‍ നല്‍കാന്‍ കഴിയാതായാതോടെ ഉലഹന്നാന്‍ കോടതിയെ സമീപിച്ചിരുന്നു. കോടതി നിര്‍ദേശപ്രകാരം ഇന്നലെ ആമീനെത്തി ജപ്തിനടപടികള്‍ തുടങ്ങാന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് അജിത്‌ കുമാര്‍ വീടിനകത്ത് തൂങ്ങി മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button