Latest NewsKerala

പ്രതിപക്ഷനേതാവിനെ പരിഹസിച്ച്‌ എം.എം.മണി

തിരുവനന്തപുരം ; പ്രതിപക്ഷനേതാവിനെ പരിഹസിച്ച്‌ എം.എം.മണി. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തലക്കെതിരെ പരിഹാസവുമായി എം.എം.മണി രംഗത്തെത്തിയത്. സ്ത്രീ സുരക്ഷാ ‘പോയിട്ട് ‘ സ്ത്രീ’ എന്ന് ഉച്ചരിക്കാന്‍ പോലും പ്രതിപക്ഷനേതാവ് തയ്യാറല്ല എന്ന പരിഹാസത്തോടെ ആരംഭിക്കുന്ന പോസ്റ്റ് ഏവരും ഏറ്റെടുത്തു കഴിഞ്ഞു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം :
നിയമസഭ സമ്മേളനം പുരോഗമിക്കുകയാണ് …ബഹുമാനപ്പെട്ട കോവളം മെമ്ബര്‍ ജയില്‍ വാസത്തില്‍ ആയത് കൊണ്ടാണോ എന്നറിയില്ല, ഇത്തവണ പ്രതിപക്ഷ നേതാവ് ‘സ്ത്രീ സുരക്ഷാ ‘പോയിട്ട്
‘ സ്ത്രീ ‘ എന്ന് പോലും നിയമസഭയില്‍ ഉച്ചരിക്കാന്‍ തയ്യാര്‍ അല്ല. ചെന്നിത്തലയുടെ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള പ്രസംഗം ഒക്കെ ഓര്‍ത്തു പോവുകയാണ്. ഈ സഭാകാലയളവില്‍ അതൊന്നും കേള്‍ക്കാന്‍ യോഗമില്ല അല്ലേ പ്രതിപക്ഷ നേതാവേ ??

shortlink

Related Articles

Post Your Comments

Related Articles


Back to top button