തിരുവനന്തപുരം ; ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. സെപ്റ്റംബർ 14ന് ഏഴ് ജില്ലകളിലെ 12 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ വിജ്ഞാപനം പുറപ്പെടുവിച്ചതായി സ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഒൻപത് പഞ്ചായത്ത് വാർഡുകളിലും മലപ്പുറം, വയനാട് ജില്ലകളിലെ രണ്ട് നഗരസഭാ വാർഡുകളിലും ആലപ്പുഴയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാർഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.
16ന് മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 25. സൂക്ഷ്മ പരിശോധന 26 നും സ്ഥാനാർഥിത്വം പിൻവലിക്കാനുളള അവസാന തീയതി 29 നുമാണ്. വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ച് വൈകുന്നേരം അഞ്ചിന് അവസാനിക്കും. സെപ്റ്റംബർ 15 രാവിലെ 10 ന് വോട്ടെണ്ണൽ ആരംഭിക്കും.
Post Your Comments