KeralaLatest News

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ; വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വിച്ചു

തിരുവനന്തപുരം ; ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വിച്ചു. സെ​പ്റ്റം​ബ​ർ 14ന് ഏ​ഴ് ജി​ല്ല​ക​ളി​ലെ 12 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വാ​ർ​ഡു​ക​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചതായി ​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ ഒ​ൻ​പ​ത് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലും മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ ര​ണ്ട് ന​ഗ​ര​സ​ഭാ വാ​ർ​ഡു​ക​ളി​ലും ആ​ല​പ്പു​ഴ​യി​ലെ ഒ​രു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡി​ലു​മാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുക.

16ന് മാ​തൃ​കാ​പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്നു. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 25. സൂ​ക്ഷ്മ പ​രി​ശോ​ധ​ന 26 നും ​സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി 29 നു​മാ​ണ്. വോ​ട്ടെ​ടു​പ്പ് രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​വ​സാ​നി​ക്കും. സെ​പ്റ്റം​ബ​ർ 15 രാ​വി​ലെ 10 ന് ​വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button