Latest NewsKeralaNews

ഹാ​ദി​യുടെ മ​തം​മാ​റ്റം: എ​ൻ​ഐ​എ എ​ഫ്ഐ​ആ​ർ സ​മ​ർ​പ്പി​ച്ചു

കൊ​ച്ചി: ഹാ​ദി​യു​ടെ മ​തം​മാ​റ്റ​ കേ​സി​ൽ എ​ൻ​ഐ​എ എ​ഫ്ഐ​ആ​ർ സ​മ​ർ​പ്പി​ച്ചു. ഹാ​ദി​യുടെ സു​ഹൃ​ത്തി​ന്‍റെ പി​താ​വിനെ പ്രതിയാക്കിയാണ് എ​ഫ്ഐ​ആ​ർ ന​ൽ​കി​യ​ത്. മ​ക്ക​ര​പ​റ​മ്പ് സ്വ​ദേ​ശി അ​ബൂ​ബ​ക്ക​റി​നെയാണ് കേസിൽ എ​ൻ​ഐ​എ പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്. എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ൻ​ഐ​എ കോ​ട​തി​യി​ൽ എ​ഫ്ഐ​ആ​ർ സ​മ​ർ​പ്പി​ച്ചത്. ഇ​തി​നൊ​പ്പം സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്.

ഹാ​ദി​യ എ​ന്ന അ​ഖി​ല​യു​ടെ പി​താ​വ് അ​ശോ​ക​ൻ നേ​ര​ത്തെ മ​ക​ളെ കാ​ണാ​നി​ല്ലെ​ന്നു​കാ​ട്ടി പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ കേ​സാ​ണ് എ​ൻ​ഐ​എ റീ ​ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം​കോ​ട​തി​യാ​ണ് കേ​സ് അ​ന്വേ​ഷ​ണം എ​ൻ​ഐ​എ​ക്ക് വി​ട്ട​ത്. റി​ട്ട. സു​പ്രീം​കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ആ​ർ.​വി. ര​വീ​ന്ദ്ര​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​യി​രു​ന്നു നി​ർ​ദേ​ശം. വി​വാ​ഹം റ​ദ്ദാ​ക്കി​യ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ ഹാ​ദി​യ​യു​ടെ ഭ​ർ​ത്താ​വ് ഷ​ഫി​ൻ ജ​ഹാ​ൻ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സു​പ്രീം​കോ​ട​തി കേ​സ് എ​ൻ​ഐ​എ​ക്ക് കൈ​മാ​റി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button