നമ്മുടെ വാസ്തുശാസ്ത്രം പോലെ ചൈനക്കാരുടെ വാസ്തുശാസ്ത്രമാണ് ഫെങ്ഷൂയി. ലളിതമായി പറഞ്ഞാല്‍ പ്രകൃതിക്ക് അനുകൂലമായ രീതിയില്‍ മനുഷ്യന്‍ തങ്ങളുടെ വാസസ്‌ഥലം ഒരുക്കി മോടിപിടിപ്പിക്കുന്ന രീതിയെ ആണ് ഫെങ്ഷൂയി എന്ന് പറയുന്നത്. കേരളീയ വാസ്തുശാസ്ത്രപ്രകാരം എന്തെങ്കിലും ദോഷം ഉണ്ടെങ്കില്‍ അത് പൊളിച്ചുകളയുകയോ അല്ലെങ്കില്‍ ഉപേക്ഷിക്കുകയോ വേണ്ടിവരും. എന്നാല്‍ ഫെങ്ഷൂയി പ്രയോഗിക്കുമ്പോള്‍ അങ്ങനെ സംഭവിക്കുന്നില്ല. വീടോ സ്‌ഥാപനമോ ഇടിച്ചുനിരത്തുകയോ പൊളിച്ചുപണിയുകയോ ചെയ്യാതെ ദോഷം മാറ്റാം, സ്വന്തം വീട്ടിലും വാടകവീട്ടിലും ഉപയോഗിക്കാം, ലളിതമായ പ്രയോഗരീതി, പെട്ടെന്നുള്ള ഫലസിദ്ധി, ജാതിഭേദമന്യേ എല്ലാവര്‍ക്കും ഉപയോഗിക്കാം എന്നിവയൊക്കെയാണ് ഫെങ്ഷൂയിയുടെ ഗുണങ്ങള്‍. ഓരോ ആളുകളുടെയും ജനന ദിവസത്തിനനുസരിച്ചുള്ള നല്ലതും ചീത്തയുമായ ദിക്കുകള്‍ കണ്ടുപിടിച്ച് ഗൃഹനിര്‍മ്മാണത്തിനുവേണ്ട ക്രമീകരണങ്ങള്‍ നടത്തുകയാണ് ഫെങ്ഷൂയിയില്‍ ചെയ്യുന്നത്. ഈ ക്രമീകരണങ്ങള്‍ നടത്തി കഴിയുമ്പോള്‍ വീടിന്റെ ഊര്‍ജ്ജനിലയില്‍ മാറ്റം കാണാന്‍ സാധിയ്ക്കും.
പലതരം ചിത്രങ്ങളും പ്രതിമകളും വസ്‌തുക്കളും ഉപയോഗിച്ച് ഊര്‍ജ്ജവത്‌ക്കരണം നടത്തുന്ന രീതിയായ സിംബോളിക് ഫെങ്ഷൂയി ആണ് കേരളത്തില്‍ പ്രചാരത്തിലുള്ളത്. ഐശ്വര്യത്തിനും സാമ്പത്തിക ഉന്നതിക്കും തൊഴില്‍തടസം, വിദ്യാതടസം, വിവാഹതടസം എന്നിവ മാറുവാന്‍, നല്ല തൊഴില്‍ അവസരങ്ങള്‍ക്കുവേണ്ടി, നല്ല ഭാവിക്കുവേണ്ടി പുതിയ വീടോ സ്‌ഥാപനമോ തെരഞ്ഞെടുക്കുവാന്‍വേണ്ടി, വസ്‌തു പെട്ടെന്ന് വിറ്റുപോകുവാന്‍ വേണ്ടി തുടങ്ങി നിരവധി കാര്യങ്ങള്‍ക്കായി ഫെങ്ഷൂയി പരീക്ഷിച്ച് നോക്കാവുന്നതാണ്.
പ്രണയ സാക്ഷാത്കാരത്തിനും ഫെങ്ഷുയി പരിഹാരം നിര്‍ദ്ദേശിക്കുന്നുണ്ട്. ചുവന്ന സീറോ ബള്‍ബ് വീടില്‍ ഉപയോഗിച്ചാല്‍ നിങ്ങളുടെ പ്രണയം സാക്ഷാത്ക്കരിക്കപ്പെടുമെന്നാണ് ഫെങ്ഷുയി പറയുന്നത്. പ്രണയബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആള്‍ കിടക്കുന്നതിന്റെ തെക്കുപടിഞ്ഞാണ് ഭാഗത്ത് സീറോ ബള്‍ബ് ദിവസവും മൂന്ന് മണിക്കൂര്‍ ഓണ്‍ ചെയ്തു വച്ചാല്‍ പ്രണയം സാക്ഷാത്കരിക്കപ്പെടും. വിവാഹം വൈകുന്നവര്‍ ഈ ബള്‍ബ് ദിവസം മുഴുവന്‍ പ്രകാശിപ്പിച്ചാല്‍ വിവാഹം നടക്കും. ഇതുപോലെ നമ്മുടെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും ഫെങ്ഷുയി വാസ്തു ശാസ്ത്രം നമുക്ക് ഉപകാരപ്പെടും. എന്നാല്‍ ഫെങ്‌ഷൂയി തത്വങ്ങള്‍ വിജയകരമായി നടപ്പാക്കണമെങ്കില്‍ ചില ഫെങ്‌ഷൂയി നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്.
1.വീടിന്റെ മുന്‍വശം എല്ലാത്തിനെയും സ്വാഗതം ചെയ്യുന്നതായിരിക്കണം. പോസിറ്റീവ് എനര്‍ജി മുന്‍വാതിലിലൂടെയാണ് വീടിനുള്ളില്‍ പ്രവേശിക്കുന്നത്. വീടിന്റെ മുന്‍വശം എപ്പോഴും വൃത്തിയായിരിക്കണം. അവിടം അലങ്കോലമാകാന്‍ അനുവദിക്കരുത്. വീടിന് മുന്‍വശത്ത് തടസ്സങ്ങളും പാടില്ല. പൊട്ടിയതോ കേട് വന്നതോ ആയ സാധനങ്ങളും ഒഴിവാക്കുക.
2.എല്ലാ മുറികളും വൃത്തിയാക്കി സാധനങ്ങള്‍ മനോഹരമായി ക്രമീകരിക്കുക. വീടിനും ജീവിതത്തിനും സമാധാനം ലഭിക്കാന്‍ ഇത് അത്യാവശ്യമാണ്. വലിച്ചുവാരിയിട്ടിരിക്കുന്ന സാധനങ്ങള്‍ പോസിറ്റീവ് എനര്‍ജിയുടെ ഒഴുക്കിനെ തടയുകയും ചിന്തകളെ അലങ്കോലപ്പെടുത്തുകയും ചെയ്യും. വൃത്തിയായി ക്രമീകരിച്ച വീട് ശാന്തിയും ആശ്വാസവും ചിന്തകളില്‍ നിറയ്‌ക്കും. പൊട്ടിയതും ഉപയോഗശൂന്യമായതും അശുഭകരമായ ചിന്തകള്‍ കൊണ്ടുവരുന്നതുമായ സാധനങ്ങള്‍ വീട്ടില്‍ നിന്ന് മാറ്റുക.
3.വീട്ടുസാധനങ്ങള്‍ ശരിയായ സ്ഥാനത്ത് മാത്രം വയ്‌ക്കുക. പോസിറ്റീവ് എനര്‍ജിയുടെ സഞ്ചാരത്തെ തടസ്സപ്പെടുത്താത്ത വിധത്തില്‍ വീട്ടുസാധനങ്ങള്‍ ക്രമീകരിക്കണം. ഇവയുടെ സ്ഥാനം പോസിറ്റീവ് എനര്‍ജിയുടെ സഞ്ചാരത്തെ പ്രതിഫലിപ്പിക്കും. പറ്റുമ്പോഴൊക്കെ ആളുകള്‍ക്ക് ചുമരില്‍ ചാരി ഇരിക്കാവുന്നതാണ്
4.വര്‍ക്ക് ഏരിയയും വീട്ടിലെ മറ്റു ഭാഗങ്ങളും തമ്മില്‍ വേര്‍തിരിക്കുക. ഏത് തരത്തിലുള്ള ജോലികള്‍ ചെയ്യുന്ന സ്ഥലവും വീട്ടിലെ ഓഫീസ് സ്‌പെയ്‌സും മറ്റു ഭാഗങ്ങളില്‍ നിന്ന് വേര്‍തിരിച്ചിരിക്കണം. ഇവ ഒരുമിച്ചായാല്‍ സാമാധാനം ലഭിക്കുകയില്ല. ബെഡ്‌റൂമില്‍ ജോലിയുമായി ബന്ധപ്പെട്ട സാധനങ്ങള്‍ വയ്‌ക്കുന്നത് സുഖകരമായ ഉറക്കത്തിന് തടസ്സം സൃഷ്ടിക്കും.
6.അറ്റകുറ്റപ്പണികള്‍ കൃത്യമായി ചെയ്യുക. പൊട്ടിയതോ തകരാറുള്ളതോ ആയ സ്‌റ്റെയറുകള്‍ വാതിലുകള്‍ ജനാലകള്‍ മുതലായവ പോസിറ്റീവ് എനര്‍ജിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തും. അറ്റകുറ്റപ്പണികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി പോസിറ്റീവ് എനര്‍ജിയുടെ ഒഴുക്ക് സാധാരണ നിലയിലാക്കുക.
7.കണ്ണാടികള്‍ തൂക്കിയിടുക. കണ്ണാടികള്‍ പോസിറ്റീവ് എനര്‍ജിയെ പ്രതിഫലിപ്പിക്കുമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ അവ പോസിറ്റീവ് എനര്‍ജിയുടെ ശക്തി ഇരട്ടിയാക്കും. വീട്ടിലും പരിസരങ്ങളിലുമുള്ള നെഗറ്റീവ് എനര്‍ജിയുടെ സഞ്ചാരത്തെ തടയാനും അവയ്‌ക്ക് കഴിയും. പോസിറ്റീവ് എനര്‍ജിയെ പ്രതിഫലിപ്പിക്കുന്നതിനാല്‍ മുന്‍വാതിലിന് അഭിമുഖമായി ഒരു കണ്ണാടി തൂക്കുന്നത് നല്ലതാണ്.
6.ചെടികള്‍, പൂക്കള്‍, പഴങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുക. പുതിയ പൂക്കള്‍, ചെടികള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നത് പോസിറ്റീവ് എനര്‍ജി കൊണ്ടുവരും. പക്ഷെ മുള്ളുള്ള പൂക്കളും ചെടികളും ഒഴിവാക്കുക. ബെഡ്‌റൂമില്‍ ഒരു പാത്രത്തില്‍ പഴങ്ങള്‍ വയ്‌ക്കുന്നത് ലൈംഗികാരോഗ്യത്തെ ശക്തിപ്പെടുത്തും. ഓറഞ്ചും നാരങ്ങയും വീട്ടില്‍ വയ്‌ക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.
7.വീടിന് അനുയോജ്യമായ നിറങ്ങള്‍ നല്‍കുക. ഫെങ്‌ഷൂയിയില്‍ ഓരോ നിറവും വ്യത്യസ്‌ത കാര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഉദാഹരണത്തിന് പച്ച പ്രകൃതിയെ പ്രതീകവത്‌കരിക്കുന്നു. അതിനാല്‍ പച്ച ജീവിതത്തിന്റെയും പ്രതീക്ഷയുടെയും നിറമാണ്. മഞ്ഞ ശക്തിയുടെ പ്രതീകമാണ്. ചുവപ്പും പര്‍പ്പിളും ഭാഗ്യത്തിന്റെ നിറങ്ങളാണ്. വര്‍ക്ക് ഏരിയകള്‍ ഒഴികെയുള്ള ഭാഗങ്ങളില്‍ സമാധാനം നല്‍കുന്ന നിറങ്ങള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം.
8.കട്ടിയുള്ള വരകള്‍ കൂര്‍ത്ത മൂലകള്‍ എന്നിവ ഒഴിവാക്കുക. ഫെങ്‌ഷൂയി പ്രകാരം കൂര്‍ത്ത മൂലകള്‍ നെഗറ്റീവ് എനര്‍ജി പുറത്തുവിട്ട് കൊണ്ടിരിക്കും. കിടക്കകള്‍, കസേരകള്‍ എന്നിവയിലേക്ക് ചൂണ്ടുന്ന വിധത്തില്‍ മൂലകള്‍ വരാന്‍ പാടില്ല. ഇത് സമാധാനം നശിപ്പിക്കും. ഫെങ്‌ഷൂയിയിലെ ഈ നിയമങ്ങള്‍ പാലിച്ചാല്‍ കൂടുതല്‍ ശാന്തിയും സമൃദ്ധിയുമുള്ള ജീവിതം നയിക്കാനാകും.
Post Your Comments