KeralaLatest NewsNews

സെ​ന്‍​കു​മാ​റി​ന്‍റെ മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വിഷയത്തിൽ ഡോ​ക്ടറുടെ പ്രതികരണം

തി​രു​വ​ന​ന്ത​പു​രം: മുൻ സംസ്ഥാന പോലീസ് മേധാവി അ​വ​ധി​ക്കാ​ല​ത്ത് മു​ഴു​വ​ന്‍ മു​ഴു​വ​ന്‍ ശമ്പളവും ലഭിക്കാനായി ഹാ​ജ​രാ​ക്കി​യ മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​രേ​ഖ​യ​ല്ലെ​ന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ അ​ജി​ത് കു​മാ​ര്‍. ഇപ്പോൾ ഉയർന്നു വരുന്ന ആരോപണം തെ​റ്റാ​ണ്. സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ തീയ​തി തി​രു​ത്തി​യിട്ടില്ല. ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളും തെ​റ്റാ​ണെന്നു ഡോക്ടര്‍ അ​ജി​ത് കു​മാ​ര്‍ പറഞ്ഞു. ഡോ​ക്ട​ര്‍ എ​ന്ന നിലയി​ല്‍ സത്യസന്ധമായിട്ടാണ് പ്രവർത്തിച്ചിതെന്നും അ​ജി​ത് കു​മാ​ര്‍ അറിയിച്ചു.

വ്യാ​ജ മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി അ​വ​ധി​യെ​ടു​ത്ത് സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് എ​ട്ടു​ല​ക്ഷം രൂ​പ നേ​ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി സെ​ന്‍​കു​മാ​റി​നെ​തി​രേ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ര്‍​ശ ചെ​യ്ത​ത്. സി​പി​എം നേ​താ​വ് സു​കാ​ര്‍​ണോ ആ​ണ് പ​രാ​തി​ക്കാ​ര​ന്‍.

2016 ജൂ​ണി​ല്‍ സെ​ന്‍​കു​മാ​റി​നെ ഡി​ജി​പി സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് പി​റ്റേ​ന്നു​ത​ന്നെ അ​ദ്ദേ​ഹം അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ച്ചി​രു​ന്നു. തു​ട​ര്‍​ന്നു​ള്ള എ​ട്ടു​മാ​സ​ങ്ങ​ളി​ല്‍ പ​കു​തി ശ​ന്പ​ള​ത്തി​ല്‍ അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്നു കാ​ണി​ച്ച്‌ പ്ര​ത്യേ​കം അ​പേ​ക്ഷ സെ​ന്‍​കു​മാ​ര്‍ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ന​ല്‍​കി. അ​വ​ധി ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മെ​ഡി​ക്ക​ല്‍ ലീ​വാ​യി പ​രി​ഗ​ണി​ക്കാ​ന്‍ പ്ര​ത്യേ​കം അ​പേ​ക്ഷ ന​ല്‍​കി​യ​ത്. ഇ​ത് വ്യാ​ജ​മാ​ണെ​ന്നാ​ണ് പ​രാ​തി.

വ്യാ​ജ ചി​കി​ത്സാ രേ​ഖ​യു​ണ്ടാ​ക്കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ സെ​ന്‍​കു​മാ​റി​നെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. വ്യാ​ജ​രേ​ഖ ച​മ​ച്ചു എ​ന്ന​തു​ള്‍​പ്പെ​ടെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി നാ​ല് കേ​സു​ക​ളാ​ണ് സെ​ന്‍​കു​മാ​റി​നെ​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button