കൊച്ചി: യുവാക്കളെ ആത്മഹത്യയിലേക്ക് നയിക്കുന്ന ബ്ലൂവെയ്ല്‍ ഗെയിമിനെക്കുറിച്ച് സൈബര്‍ വിദഗ്ധര്‍ കേരളത്തിന് നാലു മാസം മുമ്പേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. ബ്ലൂവെയ്ല്‍ ഭീഷണി ഇന്ത്യയിലുമെത്തിയതിനെക്കുറിച്ച് ഇതിന് പിന്നാലെ കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, മുന്നറിയിപ്പ് ഗൗരവത്തിലെടുത്ത് മുന്‍കരുതല്‍ നടപടിയെടുക്കാന്‍ സര്‍ക്കാറോ പൊലീസോ ആദ്യഘട്ടത്തില്‍ തയാറായില്ല.
ഗെയിമിെന്റ വിനാശ സ്വഭാവത്തെക്കുറിച്ചും ഗെയിമില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ തിരിച്ചറിയാന്‍ സഹായിക്കുന്ന ബാഹ്യലക്ഷണങ്ങളും സൈബര്‍ വിദഗ്ധര്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ശാസ്ത്രീയ അന്വേഷണം ആ സമയത്ത് ഉണ്ടായില്ല. ആഗസ്റ്റ് ആദ്യം മാത്രമാണ് സര്‍ക്കാറും പൊലീസും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ടെലികോം സേവനദാതാക്കളില്‍നിന്ന് ഇവരുടെ ഇന്റര്‍നെറ്റ് ഉപയോഗത്തിെന്റ ’െഎ.പി ഡമ്പ്’ ശേഖരിച്ച് പരിശോധിച്ചാല്‍ വിവരങ്ങള്‍ എളുപ്പം മനസ്സിലാക്കാം.
ബ്ലൂവെയ്ലിേന്റതിന് സമാനസ്വഭാവമുള്ള എട്ട് ഗെയിമുകള്‍ കൂടിയുള്ളതായും സൈബര്‍ വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. ഗെയിം സൃഷ്ടിക്കുന്ന സാമൂഹികവും ധാര്‍മികവുമായ ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച വിശദാംശങ്ങള്‍ സംസ്ഥാന സര്ക്കാറിെന്റയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, ഉത്തരവാദപ്പെട്ട ചിലരെങ്കിലും ഇതിനെ കെട്ടുകഥയായി ചിത്രീകരിച്ച് തള്ളുകയാണത്രെ ചെയ്തത്. ഇതിന് പിന്നാലെയാണ് ഇന്റലിജന്‍സ് വിഭാഗം വിശദ റിപ്പോര്‍ട്ട് നല്‍കിയത്.
സി.െഎ.എ, എഫ്.ബി.െഎ, ബ്രിട്ടീഷ്-ആഫ്രിക്കന്‍ പൊലീസുകള്‍ തുടങ്ങിയ രാജ്യാന്തര കുറ്റാന്വേഷണ ഏജന്‍സികളില്‍നിന്ന് ലഭിച്ച സൂചനയെത്തുടര്‍ന്നാണ് ഇൗ വര്‍ഷം ഏപ്രിലില്‍ സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയത്. ഏപ്രിലില്‍ സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയ അതേ ബാഹ്യലക്ഷണങ്ങള്‍ പലതും ഇവരില്‍ പലരും പ്രകടിപ്പിച്ചിരുന്നതായി രക്ഷിതാക്കളും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇൗ സംഭവങ്ങളിലൊന്നും പൊലീസ് ബ്ലൂവെയ്ല്‍ സ്വാധീനം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ബ്ലൂവെയ്ല്‍ ഗെയിം ഇവരെ ആത്മഹത്യയിലേക്ക് നയിച്ചിട്ടുണ്ടോ എന്ന് വളരെ എളുപ്പത്തില്‍ കണ്ടെത്താമെന്ന് സൈബര്‍ ഫോറന്‍സിക് വിദഗ്ധന്‍ ഡോ. വിനോദ് ഭട്ടതിരിപ്പാട് പറയുന്നു.
Post Your Comments