Latest NewsNewsIndia

50 വര്‍ഷമെങ്കിലും ബി.ജെ.പി രാജ്യം ഭരിക്കും- അമിത് ഷാ

ഭോപാല്‍കുറഞ്ഞത് 50 വര്‍ഷമെങ്കിലും ബി.ജെ.പി രാജ്യം ഭരിക്കുമെന്ന് പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷാ. അടുത്ത അഞ്ചോ പത്തോ വര്‍ഷത്തേക്കല്ല ബി.ജെ.പി അധികാരത്തിലിരിക്കുക. അഞ്ചോ പത്തോ വര്‍ഷത്തേക്ക് ബി.ജെ.പി അധികാരത്തില്‍ വരില്ലായിരിക്കും. പക്ഷേ കുറഞ്ഞത് 50 വര്‍ഷമെങ്കിലും ഞങ്ങള്‍ ഈ നിലയില്‍ ഇന്ത്യ ഭരിക്കും. ഇക്കാലയളവില്‍ അധികാരത്തിലിരുന്ന് രാജ്യത്ത് വലിയ മാറ്റങ്ങള്‍ വരുത്തുന്നത് ഉറപ്പാക്കണം- ഷാ പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.

ബി.ജെ.പിയെ ശക്തിപ്പെടുത്താനും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കാനും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ 330 അംഗങ്ങളുള്ള ബി.ജെ.പിയ്ക്ക് വിവിധ സംസ്ഥാനങ്ങളിലായി 1,387 എം.എല്‍.എമാരുമുണ്ട്. എന്നാല്‍ ഇനിയും മുന്നേറാനുണ്ടെന്നും ഷാ പറഞ്ഞു.

മധ്യപ്രദേശിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ക്യാംപില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ഗാമികളുടെ വര്‍ഷങ്ങളായുള്ള കഠിനാധ്വാനവും അര്‍പ്പണ മനോഭാവും കാരണമാണ് രാഷ്ട്രീയ ശക്തിയായി പാര്‍ട്ടി ഇന്നെത്തി നില്‍ക്കുന്നതെന്നും അമിത് ഷാ പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. ഇന്ന് ബിജെപി 10-12 കോടി അംഗങ്ങളുള്ള പാര്‍ട്ടിയാണ്. നമ്മുടെ പതാക ഇല്ലാത്ത ഒരു സ്ഥലവും രാജ്യത്ത് ഇല്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി സംഘടനയെ നിങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ, കാംറൂപ് മുതല്‍ കച്ച്‌ വരെയുളള എല്ലാ പോളിങ് ബൂത്തുകളിലും ബി.ജെ.പിയുടെ ശക്തി ഉറപ്പാക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button