Latest NewsNewsIndia

രാജധാനി എക്സ്പ്രസിലെ മോഷണത്തിനു പിന്നില്‍

ആഗ്ര: രാജധാനി എക്സ്പ്രസിലുണ്ടായ വൻകവർച്ചയ്ക്ക് പിന്നിൽ ട്രെയിൻ ജീവനക്കാരാണെന്ന് സംശയം. സംഭവവുമായി ബന്ധപ്പെട്ട് പതിനാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ഏഴ് കോച്ച് അറ്റൻഡൻസ് സ്റ്റാഫുകളെയും ഏഴ് ഹൗസ് കീപ്പിങ് സ്റ്റാഫുകളെയുമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

മോഷണത്തിനു ശേഷം പഴ്സുകൾ ടോയ്ലെറ്റ്, ചവറ്റുകുട്ട, അടുക്കള എന്നിവിടങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. റെയിൽവെ സ്റ്റാഫുകൾക്ക് മാത്രം പ്രവേശനമുള്ള അടുക്കളയില്‍ നിന്നും പഴ്സ് കണ്ടെത്തിയതോടെയാണ് മോഷണത്തിന് പിന്നില്‍ ട്രെയിൻ ജീവനക്കാരാണെന്ന സംശയം ഉയർന്നത്. രാത്രിയിൽ ഒരാൾ മൊബൈൽ ടോർച്ചിൽ ലഗേജുകൾ പരിശോധിക്കുന്നതായി കണ്ടിരുന്നുവെന്ന് യാത്രക്കാരിലൊരാൾ പറഞ്ഞു. റെയിൽവെ സ്റ്റാഫാണെന്നും ബെർത്ത് നമ്പർ പരിശോധിക്കുകയാണെന്നും അയാൾ പറഞ്ഞതായി യാത്രക്കാരൻ മൊഴി നൽകിയിട്ടുണ്ട്.

ഓഗസ്റ്റ് 15, 16 ദിവസങ്ങളിലാണ് ഓഗസ്റ്റ് ക്രാന്തി രാജധാനി എക്സ്പ്രസിലാണ് വൻ കവർച്ച നടന്നത്. പത്ത് ലക്ഷത്തിലധികം രൂപയും ലാപ്ടോപ്, സ്മാർട്ട് ഫോൺ ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടമായിരുന്നു. യാത്രക്കാരെ മയക്കിക്കിടത്തിയ ശേഷമാണ് കവർച്ച നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button