പത്തനംതിട്ട: സിപിഐയിലും ബന്ധു നിയമനവിവാദം. പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തിലെ വനിതാ അംഗത്തിന്റെ നിയമനമാണ് വിവാദത്തിലായത്. സിപിഐ നേതാവിന്റെ അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപികയായ ഭാര്യയെ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു.
പത്തനംതിട്ടയിലെ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ ഒരു വനിതാ അംഗത്തിന്റെ ഒഴിവാണുള്ളത്. ഇതിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. 15 പേരാണ് അപേക്ഷ നല്‍കിയത്. ഇവര്‍ക്കായി പതിവ് തെറ്റിച്ച് ഒരു ടെസ്റ്റും പത്തനംതിട്ടയില്‍ നടത്തി. ഇതില്‍ അഞ്ചു പേരുടെ പട്ടികയാണ് ജില്ലാ ഭക്ഷ്യവകുപ്പ് തയ്യറാക്കിയത്. ഈ പട്ടികയില്‍ ഒന്നാമതായി ഇടം കിട്ടിയത് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ ഭാര്യയ്ക്കാണ്.
ജില്ലാ സെക്രട്ടറിയുടെ അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപികയായ ഭാര്യയ്ക്ക് നിയമനം നല്‍കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലാ കളക്ടര്‍ ഗിരിജ വഴി ലിസ്റ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചതായാണ് ആക്ഷേപം. ലിസ്റ്റിലുള്ള അഞ്ചുപേരും യോഗ്യതയില്‍ പിന്നോട്ടാണന്ന് കാട്ടി പത്തനംതിട്ടയിലെ അഭിഭാഷകയായ സി ലതികാ ഭായി ഹൈക്കോടതിയെ സമീപിച്ചു.
എന്തടിസ്ഥാസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയതെന്ന് ചോദിച്ച കോടതി നിയമനം തടഞ്ഞു കൊണ്ട് ഉത്തരവിട്ടു. ബന്ധു നിയമന കാര്യത്തില്‍ സി പി എമ്മിനെ വിമര്‍ശിച്ച സി പി ഐ ക്ക് ഈ വിഷയത്തില്‍ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.
Post Your Comments