സൗദി: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വേണ്ടി അതിര്‍ത്തി തുറന്നു കൊടുത്ത സൗദിയുടെ സല്‍മാന്‍ രാജാവിനു ഖത്തര്‍ ഷെയഖ് അബ്ദുള്ള ബിന്‍ അലി അല്‍താനി നന്ദി പ്രകാശിപ്പിച്ചു. ഖത്തറില്‍ നിന്നുള്ള ഇലക്ട്രോണിക് പെര്‍മിറ്റ് ഇല്ലാത്ത ഹജ്ജ് തീര്‍ഥാടകര്‍ക്ക് സല്‍വ അതിര്‍ത്തി വഴി റോഡ് മാര്‍ഗം പ്രവേശനം അനുവദിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരുന്നു.
സൗദിയുമായുള്ള ഖത്തറിന്റെ ആഴത്തിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തരി തീര്‍ഥാടകര്‍ക്കായി അതിര്‍ത്തി തുറന്നുകൊടുക്കാന്‍ ഷെയഖ് അബ്ദുള്ള നടത്തിയ അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു സല്‍മാന്‍ രാജാവിന്റെ നിര്‍ണായക തീരുമാനം. മൊറോക്കോ നഗരത്തിലെ ടാന്‍ഗീറിലെ സൗദി രാജാവിന്റെ അതിഥിയായി എത്തിയപ്പോഴാണ് ഖത്തര്‍ ഷെയഖ് അബ്ദുള്ള ബിന്‍ അലി അല്‍താനി നന്ദി അറിയിച്ചത്.
ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വരുന്ന ഖത്തരി പൗരന്മാര്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാന്‍ സൗദി രാജാവ് ഉത്തരവിട്ടിരുന്നു. ഇതിനായി പ്രത്യേക വിമാനങ്ങളും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. എല്ലാ ഖത്തരി തീര്‍ത്ഥാടകര്‍ക്കും സ്വന്തം ചെലവില്‍ എല്ലാ സൗകര്യങ്ങളും ചെയാന്‍ സൗദി രാജാവ് നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments