സൗദി: ചൈനയിൽ പടർന്നു പിടിക്കുന്ന കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ചൈനയ്ക്ക് അടിയന്തര സഹായം നൽകാൻ ഉത്തരവിറക്കി സൗദി രാജാവ് സൽമാൻ. ഇത് സംബന്ധിച്ച് സൽമാൻ സെന്റർ ഫോർ റിലീഫ് ആന്റ് ഹ്യൂമാനിറ്റേറിയൻ ആക്ഷൻ ആണ് ഉത്തരവിറക്കിയത്.
അതേസമയം, പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ചൈന നല്ല ഫലങ്ങൾ കൈവരിച്ചതായി പ്രസിഡന്റ് സിൻ ജിൻപിംഗ് സൗദി രാജാവ് സൽമാനോട് ടെലിഫോൺ വഴി അറിയിച്ചതായി ചൈനയുടെ ഔദ്യോഗിക സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് പകർച്ചവ്യാധിയെ ചെറുക്കാനും നിയന്ത്രിക്കാനുമുള്ള ശ്രമങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
“ചൈനയ്ക്ക് ശക്തമായ സമാഹരണ ശേഷിയുണ്ട്, പൊതുജനാരോഗ്യ സംഭവങ്ങളോട് പ്രതികരിക്കുന്നതിൽ സമ്പന്നമായ അനുഭവമുണ്ട്, പകർച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായുള്ള പോരാട്ടത്തിൽ വിജയിക്കാൻ ആത്മവിശ്വാസവും കഴിവുമുണ്ട്,” റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വൈറസിനെ നേരിടാൻ ചൈന തുറന്നതും സുതാര്യവുമായ സമീപനം തുടരുമെന്നും എഫ്‌സി കൂട്ടിച്ചേർത്തു.
അതേസമയം, കൊറോണ വൈറസിന്റെ വ്യാപനം തടയാൻ അന്താരാഷ്ട്ര യാത്രയിലും വ്യാപാരത്തിലും അനാവശ്യമായി ഇടപെടുന്ന നടപടികളുടെ ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
Post Your Comments