കൊല്‍ക്കത്ത: സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ സ്ഥാപകനുമായ നേതാജിയുടെ പ്രതിമയില്‍ മഷിയെറിഞ്ഞു. പശ്ചിമ ബംഗളില്‍ സ്ഥാപിച്ചിരുന്ന പ്രതിമയിലേക്കാണ് സാമൂഹിക വിരുദ്ധര്‍ സ്വാതന്ത്ര്യ ദിനത്തിന് തലേന്ന് മഷിയെറിഞ്ഞത്.
മഷിയൊഴിച്ചിരിക്കുന്നത് ബംഗാളിലെ ബിര്ബുമിലുള്ള ബ്ലോക്ക് ഡെവലെപ്മെന്റ് ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമയിലാണ്. നേതാജി സ്വാതന്ത്ര്യ സമരത്തിലെ ഭയമില്ലാത്ത പോരാളിയായിരുന്നു. നേതാജിയോടുള്ള അനാദരവിനെതിരെ നിരവധിയാളുകളാണ് രംഗത്തുവന്നിരിക്കുന്നത്. ട്വിറ്ററുലൂടെയും ഫെയ്സ്ബുക്കിലൂടെയും ഇത്തരത്തില്‍ പ്രചരണം നടക്കുന്നുണ്ട്.
Post Your Comments