തിരുവനന്തപുരം: ഭൂമികൈയേറ്റം നടത്തിയെന്ന ആരോപണത്തെ തുടർന്ന് മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന ആവശ്യമുയർത്തിയ എൻ.സി.പി യുവജന വിഭാഗം പ്രസിഡന്റിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. എൻ.സി.പി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് മുജീഹ് റഹ്മാനെയാണ് പുറത്താക്കിയത്.
ഇത് കൂടാതെ പാർട്ടിയുടെ സംസ്ഥാന യുവജന ഘടകത്തെ പിരിച്ചു വിടുന്നതായും ദേശീയ അദ്ധ്യക്ഷൻ രാജീവ് കുമാർ അറിയിച്ചു. എന്നാൽ സ്ഥാനമാനങ്ങൾക്ക് വേണ്ടി താൻ പാർട്ടിയിൽ തുടരില്ലെന്നും മന്ത്രിയുടെ രാജി ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നതായും മുജീബ് റഹ്മാൻ പ്രതികരിച്ചു. തോമസ് ചാണ്ടി നടത്തിയത് കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments