ഖത്തര്‍: വിദേശ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി തൊഴില്‍ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികള്‍ ലഘൂകരിക്കുന്നു. തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിവരുന്ന കാലതാമസം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ കരട് നിയമത്തിന് അംഗീകാരം നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ തൊഴില്‍ തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിന് തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ തൊഴില്‍ തര്‍ക്ക പരിഹാര സമിതികള്‍ എന്ന പേരില്‍ ജുഡീഷ്യല്‍ സമിതിക്ക് രൂപം നല്‍കും.
തൊഴിലുടമക്കെതിരെ തൊഴിലാളികള്‍ വ്യക്തിപരമായി സമര്‍പ്പിക്കുന്ന പരാതികൾ സമിതിയുടെ പരിധിയിൽ വരും. തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തില്‍ ഇരുകക്ഷികളുടേയും അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മൂന്നാഴ്ചക്കകം പരാതിയില്‍ പരിഹാരം കണ്ടെത്തണമെന്നാണ് വ്യവസ്ഥ. തൊഴിലുടമക്കെതിരെ എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ തൊഴിലാളി തന്റെ പരാതി തൊഴിലുടമയെ നേരിട്ട് അറിയിക്കണം. ഏഴ് ദിവസത്തിനുള്ളില്‍ തൊഴിലുടമ പ്രതികരിച്ചില്ലെങ്കില്‍ മാത്രമേ മന്ത്രാലയത്തിലെ തൊഴില്‍ വകുപ്പില്‍ പരാതി നല്‍കാന്‍ പാടുള്ളൂ. മന്ത്രാലയത്തില്‍ നിന്ന് ഏഴു ദിവസത്തിനകം പരിഹാരമുണ്ടായില്ലെങ്കില്‍ തൊഴിലാളിക്ക് തൊഴില്‍ തര്‍ക്ക പരിഹാര സമിതിയെ സമീപിക്കാവുന്നതാണ്.
Post Your Comments