Latest NewsNews StoryFacebook Corner

സർക്കാരിന്റെ വേദനിക്കുന്ന കോടീശ്വരന്മാരുടെ സങ്കടങ്ങൾക്ക് ന്യായീകരണം നൽകുന്ന പാവങ്ങളുടെ പടത്തലവൻ: നിയമസഭയിലെ സംഭവങ്ങൾ വിലയിരുത്തി ജിതിൻ ജേക്കബ്

ജിതിൻ ജേക്കബ്

“പാവങ്ങളുടെ പടത്തലവൻ” നയിക്കുന്ന സർക്കാരിന്റെ വേദനിക്കുന്ന കോടീശ്വരന്മാരായ തോമസ് ചാണ്ടി മന്ത്രിയുടെയും, MLA അൻവർ മുതലാളിയുടെയും സങ്കടങ്ങൾക്കു “പാവങ്ങളുടെ പടത്തലവൻ” തന്നെ ന്യായീകരണവുമായി വന്നപ്പോൾ കേരളത്തിൽ സോഷ്യലിസം വീണ്ടും പൂത്തുവിളയാടി നിൽക്കുന്നു എന്ന് ഉറപ്പിക്കാം.
ചാണ്ടി മന്ത്രി സ്വന്തം റിസോർട്ടിലേക്കു ഒരു റോഡ് പണിതതിൽ എന്താണ് കുഴപ്പം എന്ന് “മഹാകവികൂടിയായ” മറ്റൊരു മന്ത്രി ചോദിച്ചുകഴിഞ്ഞു.

നോട്ട് നിരോധനവും, GST നടപ്പാക്കിയതും മൂലം നികുതി അടക്കാൻ ബുദ്ധിമുട്ടായതുകൊണ്ടാണ് ചാണ്ടി മുതലാളിയുടെ റിസോർട്ടിന് നികുതി ഇളവ് അനുവദിച്ചത്. ബിജെപി യുടെ ഫാസിസ്റ്റു ഏകാധിപത്യ നടപടികൾക്കെതിരെയും, ആഗോളവൽക്കരണത്തിനെതിരെയുയും, ഉദാരവൽക്കരണത്തിനെതിരെയുമുള്ള പോരാട്ടങ്ങളുടെ ഭാഗമായാണ് ചാണ്ടി മുതലാളിക്ക് നികുതി ഇളവ് നൽകിയത് എന്നോർക്കണം.

MLA അൻവർ മുതലാളി പൊതുജനത്തിന് ഉല്ലാസം പകരാനും, ചൂടിൽ നിന്ന് രക്ഷനേടാനും ഒരു വാട്ടർ തീം പാർക്ക് നിർമിച്ചു. നാട്ടിലെ സകല നിയമങ്ങളും മുതലാളി ലംഘിച്ചു എന്ന് പറയുമ്പോഴും നമ്മൾ ഓർക്കണം ആ വാട്ടർ തീം പാർക്ക് സാധാരണക്കാർക്കുവേണ്ടിയുള്ളതായിരുന്നു എന്ന്. പൈസ മേടിച്ചു സ്വന്തം വാട്ടർ തീം പാർക്കിലേക്ക് ജനത്തെ പ്രവേശിപ്പിക്കുന്നതും ജനസേവനം തന്നെയാണ്. അൻവർ മുതലാളിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നത് കുലംകുത്തികളാണ് സുഹൃത്തുക്കളെ.

ഏറ്റവും പ്രധാനം ചാണ്ടി മുതലാളിയും, അൻവർ മുതലാളിയും ന്യൂനപക്ഷക്കാരാണ്. മോദിയുടെ ന്യൂനപക്ഷ പീഡനം അങ്ങ് ഇന്ത്യയിലെ ചിലവാകൂ, കേരളത്തിൽ നടപ്പില്ല. അതുകൊണ്ടു ചാണ്ടി മുതലാളിയും അൻവർ മുതലാളിയും ചെയ്തതെല്ലാം ശരിയാണ്. അപ്പോൾ ന്യായീകരണ തൊഴിലാളികൾക്കും, CITU മാധ്യമപ്രവർത്തകർക്കും കാര്യം പിടികിട്ടിയല്ലോ. പരിപ്പുവടയും കട്ടൻചായയും മോന്തിയിട്ടു എല്ലാവരും പോയിരുന്നു ന്യായീകരിച്ചേ…

shortlink

Related Articles

Post Your Comments

Related Articles


Back to top button