ന്യൂഡല്‍ഹി•ദോക് ലാം സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ജപ്പാന് രംഗത്ത്. നിലവിലെ സാഹചര്യത്തില്‍ ഒരു രാജ്യവും ബല പ്രയോഗത്തിലൂടെ സൈന്യത്തെ നീക്കം ചെയ്യരുത്. ദോ് ലാമില്‍ ഇന്ത്യ കരാര്‍ അനുസരിച്ചാണ് ഇടപെടല്‍ നടത്തുന്നതെന്നും ജപ്പാന് അംബാസിഡര്‍ കെന്‍ജി ഹിരാമാട്സു വ്യക്തമാക്കി.
സിക്കിം അതിര്‍ത്തിയോട് ചേര്‍ന്ന ഭൂട്ടാന്റെ പ്രദേശത്ത് റോഡ് നിര്‍മ്മിക്കാനുള്ള ചൈനീസ് നീക്കത്തെ എതിര്‍ക്കുന്ന ഇന്ത്യന്‍ നിലപാടിന് അനുകൂലമായാണ് ജപ്പാന് പ്രതികരിച്ചത്. വിഷയത്തില്‍ ആദ്യമായാണ് ഒരു പ്രമുഖ രാജ്യം പരസ്യമായി പിന്തുണ അറിയിക്കുന്നത്. അടുത്തമാസം ജപ്പാനീക് പ്രധാനമന്ത്രി ഷിന്‍സോ ആബേ സന്ദര്‍ശനം നടത്താനിരിക്കെയാണ് ജപ്പാന് തങ്ങളുടെ ഇന്ത്യാ അനുകൂല നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments