ന്യൂഡല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ മേലുദ്യോഗസ്ഥന്റെ വീഡിയോ വൈറലായി. മേലുദ്യോഗസ്ഥന്‍ ജീവനക്കാരിയുടെ സാരി അഴിക്കാന്‍ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് വൈറലായത്. ഡല്‍ഹിയിലാണ് സംഭവം. 33 കാരിയായ യുവതിയോടാണ് അക്രമം കാണിച്ചത്.
തന്നോട് ഹോട്ടലിലെ സുരക്ഷാ വിഭാഗം മേധാവി അപമര്യാദയായി പെരുമാറുകയും സാരിയില്‍ പിടിച്ച് വലിക്കുകയും ചെയ്തതെന്ന് യുവതി പരാതി നല്‍കി. സുരക്ഷാ വിഭാഗം മേധാവി തന്നോട് കാട്ടിയ അപമാനത്തെ കുറിച്ച് ഹോട്ടല്‍ അധികൃതരോട് പരാതി പറഞ്ഞപ്പോള്‍ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
തന്റെ പിറന്നാള്‍ ദിനമായ ജൂലൈ 29ന് ഡെല്‍ഹി എയര്‍പോര്‍ട്ടിനടുത്തുള്ള ഹോട്ടലിലാണ് സംഭവം നടന്നതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. പിറന്നാള്‍ ദിനത്തില്‍ മേലുദ്യോഗസ്ഥന്‍ ക്യാബിനിലേക്ക് വിളിപ്പിക്കുകയും ക്രെഡിറ്റ് കാര്‍ഡ് നല്‍കി എന്ത് വേണമെങ്കിലും പിറന്നാള്‍ സമ്മാനമായി വാങ്ങാമെന്ന് പറയുകയും ചെയ്തു.
തുടര്‍ന്ന് കൈയില്‍ കടന്നു പിടിക്കുകയും സാരി അഴിക്കാന്‍ ശ്രമിക്കുകയും രാത്രിയില്‍ തന്നോടൊപ്പം ഹോട്ടലില്‍ കഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
Post Your Comments