ന്യൂഡല്‍ഹി: ഇന്നത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് എന്തു വിധേനയും ജയിക്കുക എന്നതാണ്. തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവും നീതിപൂര്‍വ്വവുമാകുമ്പോഴാണ് ജനാധിപത്യം വളരുന്നതെന്നു തെരെഞ്ഞടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് അഭിപ്രായപ്പെട്ടു. സമീപകാല രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തെരെഞ്ഞടുപ്പ് കമ്മീഷണര്‍ ഒപി റാവത്ത് രംഗത്തു വന്നത് ശ്രദ്ധേയമായി.
എംഎല്‍എമാരെ ചാക്കിട്ടുപിടിക്കുന്നത് രാഷ്ട്രീയ നേട്ടമായി ചിത്രീകരിക്കുന്നത് ശരിയല്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ പണം ഉപയോഗിച്ചും ഭരണ സംവിധാനങ്ങള്‍ ഉപയോഗിച്ചും സ്വാധീനിക്കുന്നത് കഴിവായി കാണുകയാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments