അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിക്ക് ഫേസ്ബുക്കിലൂടെ വധഭീഷണി. റിയാ റോയ് എന്ന പേരിലുള്ള ഫേക്ക് അക്കൗണ്ടിലൂടെയാണ് വധഭീഷണി എത്തിയത്. മുഖ്യമന്ത്രിയെ കൊലപ്പെടുത്തുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
വ്യാജ അക്കൗണ്ടാണെന്നാണ് പോലീസ് പറയുന്നത്. മുഖ്യമന്ത്രിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ആരാണ് ഇതിനുപിന്നിലെന്നുള്ള അന്വേഷണവും ആരംഭിച്ചു.
Post Your Comments