ന്യൂഡൽഹി: ‘ഹരിത ദിവാലി സ്വസ്ഥ് ദിവാലി’ ക്യാമ്പയിന് തുടക്കമായി. പടക്കം പൊട്ടിക്കാതെ ദീപാവലി ആഘോഷിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് ‘ഹരിത ദിവാലി സ്വസ്ഥ് ദിവാലി’ ക്യാമ്പയിൻ. ഡൽഹിയിലാണ് ക്യാമ്പയിന് തുടക്കമിട്ടത്. പടക്കം പൊട്ടിക്കുന്നതിലൂടെയുണ്ടാകുന്ന വായു മലിനീകരണം ഒഴിവാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധനാണ് വായുമലിനീകരണം കുറയ്ക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തത്. തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം അത്യന്തം അപകടകരമായ നിലയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര് നടപടി.
വന്‍ ഇടിവാണ് കഴിഞ്ഞവര്‍ഷത്തെ ദീപാവലി ആഘോഷം തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരത്തില്‍ വരുത്തിയത്. ഉദ്ഘാടനച്ചടങ്ങില്‍ എണ്ണൂറോളം കുട്ടികളാണ് പങ്കെടുക്കാന്‍ എത്തിയത്. പടക്കം പൊട്ടിച്ചുള്ള ആഘോഷത്തിനിടയില്‍ ഉണ്ടാകാനിടയുള്ള പലവിധ അപകടങ്ങളെ കുറിച്ചും മന്ത്രി ചടങ്ങില്‍ സംസാരിച്ചു.
Post Your Comments