Latest NewsKeralaNews

തോമസ് ചാണ്ടിയുടെ കയ്യേറ്റ ഭൂമിയിലേക്ക് ബിജെപി മാർച്ച്: കുമ്മനം ഉൽഘാടനം ചെയ്തു

ആലപ്പുഴ: കുട്ടനാട് എം എൽ എ യും ഗതാഗത വകുപ്പ് മന്ത്രിയുമായ തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റത്തിനും സ്വത്തു വിവരം മറച്ചു വെച്ചതിനുമെതിരെ ബിജെപി പ്രതിഷേധ മാർച്ച് നടത്തുന്നു. ഉദ്ഘാടനം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നിർവ്വഹിച്ചു. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ കായല്‍ കയ്യേറിയെന്ന ആരോപണം കൂടാതെ ലേക് പാലസ് റിസോര്‍ട്ടിലെ സ്വത്തിനെക്കുറിച്ച്‌ സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞിട്ടില്ല.

എന്നാല്‍ 150 കോടി ലേക് പാലസില്‍ മുടക്കിയെന്ന വിവരം തോമസ് ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. റോഡ്‌ നിര്‍മ്മാണത്തില്‍ നടത്തിയ തിരിമറിയുംമറ്റെല്ലാ അഴിമതിയും   അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനകീയ മാര്‍ച്ച്.തോമസ് ചാണ്ടിയുടെ പേരില്‍ ലേക് പാലസില്‍ 13 കെട്ടിടങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വസ്തുതയും മന്ത്രി സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയില്ലെന്നാണ് സൂചനകള്‍.

നാമ നിര്‍ദേശ പത്രികയില്‍ തോമസ് ചാണ്ടിയുടെ സ്വത്ത് 92 കോടി ആണെന്നാണ് വ്യക്തമാക്കിയിരുന്നത്. ഇതിനെല്ലാം സമഗ്ര അന്വേഷണം നടക്കണമെങ്കിൽ തോമസ് ചാണ്ടി രാജിവെക്കണമെന്ന് കുമ്മനം പ്രതികരിച്ചു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button