മാഡ്രിഡ് ; ബാഴ്സലോണ ഭീകരാക്രമണവുമായി ബന്ധപെട്ട് ഒരാൾ അറസ്റ്റിലായതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയുന്നു. തീവ്രാദി ആക്രമണമാണെന്നും മൊറോക്കൻ പൗരനാണ് വാൻ വാടകയ്ക്ക് എടുത്ത് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നതായും പോലീസ് അറിയിച്ചു. ദ്രിസ് ഒൗകബിർ എന്ന യുവാവാണ് ആക്രമണം നടത്തിയ വാഹനം സാന്റ പെർപെട്വ ഡി ലാ മൊഗാദ എന്ന സ്ഥലത്ത് നിന്ന് വാടകകയ്ക്ക് എടുത്തത്. എന്നാൽ ആക്രമണം നടത്തിയവരുടെ കൂട്ടത്തിൽ ഒൗകബിർ ഉണ്ടായിരുന്നോ എന്നു വ്യക്തമല്ലെന്നും മാഴ്സല്ലെയിൽനിന്നുള്ള ഇയാൾ കാറ്റലോണിയയിലെ റിപോളിലാണ് താമസിക്കുന്നതെന്നും ഡെയ്ലി മെയ്ൽ റിപ്പോർട്ട് ചെയ്യുന്നു.
ബാഴ്സലോണയിലെ ലാസ് റാംബ്ലാസ് തെരുവിൽ വ്യാഴാഴ്ച വൈകിട്ട് ജനക്കൂട്ടത്തിനിടയിലേക്കു വാൻ ഇടിച്ചുകയറ്റിയുണ്ടാക്കിയ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അൻപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശം പോലീസ് വളഞ്ഞിരിക്കുകയാണ്. ആക്രമണത്തെ തുടർന്ന് സമീപത്തെ മെട്രോ സ്റ്റേഷനുകൾ അടച്ചു. ട്രെയിൻ സർവീസുകൾ നിർത്താൻ നിർദേശിച്ചു. സംഭവങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ് പറഞ്ഞു.
Post Your Comments