Latest NewsNewsInternational

തന്നെ ഉപേക്ഷിച്ച് പോയാല്‍ മകനെ തൂക്കി കൊല്ലുമെന്ന് ഭർത്താവിനെ ഭീഷണിപ്പെടുത്തി ഒരു യുവതി

ബാങ്കോട്ട്: തന്നെ ഉപേക്ഷിച്ച് പോയാൽ മകനെ തൂക്കി കൊല്ലുമെന്ന് ഭർത്താവിനെ ഭീഷണിപ്പെടുത്തി ഒരു യുവതി.ബാങ്കോട്ടിലാണു സംഭവം. നര്യൂമണ്‍ ജംപാസെര്‍ട്ട് എന്ന യുവതിയാണു തന്റെ ഒരു വയസുമാത്രം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തില്‍ കുരുക്കിട്ട ശേഷം പിതാവിനെ ഭീഷണി പെടുത്തിയത്. ”നിങ്ങളുടെ കുഞ്ഞാണ് ഈ കയറില്‍ തൂങ്ങുന്നത് ഇവനെ ഇതുവരേ കൊന്നിട്ടില്ല. എന്നാല്‍ ഇനി കൊല്ലും, നീ ഫോണ്‍ എടുക്കില്ല അല്ലേ, തിരികെ വന്ന് അവനെ എടുത്തില്ല എങ്കില്‍ എന്താ സംഭവിക്കുന്നത് എന്നു കാത്തിരുന്നു കാണാം” എന്നാണ് യുവതിയുടെ ഭീഷണി. വീഡിയോയിലൂടെയാണ് യുവതി ഭർത്താവിനെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

തന്റെ ബിസിനസ് തകര്‍ന്നതു കൊണ്ടും ഭര്‍ത്താവു വഞ്ചിക്കുകയാണ് എന്ന തോന്നലുണ്ടായതു കൊണ്ടുമാണ് താന്‍ ഇങ്ങനെ ചെയ്തത് എന്ന് ഈ സ്ത്രീ പറയുന്നു. എന്നാൽ പിന്നീട് പോലീസ് യുവതിയെ അറസ്റ്റ് ചെയ്‌തു. കുഞ്ഞിനെ രക്ഷിക്കാനായി കുട്ടിയുടെ പിതാവും വീട്ടുകാരുമാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button