യുഎഇ: യുഎഇയില്‍ പുതിയൊരു വിസയ്ക്ക് അപേക്ഷിക്കുന്നതിനേക്കാളും എളുപ്പമാണ് വിസ ക്യാന്‍സല്‍ ചെയ്യാന്‍. മിക്ക കേസുകളിലും, നിങ്ങളുടെ കമ്പനിയുടെ പി.ആര്‍.ഒ വിസയുടെ കാര്യങ്ങള്‍ ഭൂരിഭാഗവും ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുമെങ്കിലും, അത് എങ്ങനെയൊക്കെയാണ് എന്നറിയുന്നത് നല്ലതാണ്. വിസാ ക്യാന്‍സല്‍ ചെയ്യുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് അവിടെയുള്ള ബാങ്ക് അക്കൗണ്ട് റദ്ദാക്കുക, നിങ്ങളുടെ കാര്‍ വില്‍ക്കുക, ബില്ലുകള്‍ ക്യാന്‍സല്‍ ചെയ്യുക എന്നിവ കൃത്യമായി ചെയ്യേണ്ടതാണ്.
നിങ്ങള്‍ ആരുടയെങ്കിലും വിസാ സ്‌പോണ്‍സര്‍ ചെയ്യുന്നെങ്കില്‍ ആദ്യ അത് വേണം ക്യാന്‍സല്‍ ചെയ്യാന്‍. തൊഴിലില്‍ നിന്ന് വേര്‍പിരിഞ്ഞാല്‍ തൊഴില്‍ ദാതാവുമായുള്ള എല്ലാ സെറ്റില്‍മെന്റും പൂര്‍ത്തിയാക്കിയിരിക്കണം. നൂറുകണക്കിന് വിസാ ക്യാന്‍സലിംഗ് സ്ഥആപനങ്ങള്‍ നിങ്ങളെ സഹായിക്കാനായി യുഎഇയിലുണ്ട്. അവിടെച്ചെന്ന് 50 മുതല്‍ 110 ദിര്‍ഹം വരെ കൊടുത്താല്‍ അഞ്ച് മിനിറ്റിനുള്ളില്‍ നിങ്ങളുടെ വിസാ ക്യാന്‍സലിംഗ് ആപ്ലിക്കേഷന്‍ സ്ഥാപനം തയ്യാറാക്കി തരും.
നിങ്ങളും നിങ്ങളുടെ സ്‌പോണ്‍സറും ഒരു തവണ ക്യാന്‍സലിംഗ് ഫോമില്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ നിര്‍ബന്ധമായും ഡയറക്ടര്‍ ജനറല്‍ ഓഫ് റെസിഡന്റ്‌സ് ആന്റ് ഫോറിന്‍ അഫയേഴ്‌സുമായി നിങ്ങള്‍ സമീപിക്കണം.
Post Your Comments