അംഗചികിത്സ സംബന്ധമായ ശസ്ത്രക്രിയകളുടെ നിരക്ക് കുറച്ചു. പ്രധാമനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടാണ് ചികിത്സ നിരക്ക് കുറച്ചത്. ഓരോ ശസ്ത്രക്രിയക്കും പത്ത് ശതമാനത്തോളം കുറവാണ് ഉണ്ടായിരിക്കുന്നത്. സാധന സാമഗ്രികളുടെ ജിഎസ്ടി നിരക്ക് വര്‍ധിച്ചതാണ് നിരക്ക് കൂടാന്‍ കാരണമായത്. പകുതിയിലേക്കാണ് ഒരു ലക്ഷത്തി പതിമൂവായിരം രുപക്ക് മുകളിലുണ്ടായിരുന്ന മുട്ട് ശസ്ത്രക്രിയക്ക് കുറഞ്ഞത്.
രോഗികളെ കാര്യമായി തന്നെയാണ് നിരക്കിലുണ്ടായിരിക്കുന്ന വന്‍ വര്‍ധനവ് ബാധിച്ചത്. ഡിസിജിഐ നിരക്ക് കുറക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം അനുസരിച്ച് ഓര്‍ത്തോപീഡിക് ഇംപ്ലാന്റ്, ഹൃദയസംബന്ധമായ ശസ്ത്രക്രിയകള്‍, നേത്ര ചികിത്സ ശസ്ത്രക്രിയകള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ എന്നിവയ്ക്ക് വില കുറയ്ക്കണം എന്നാണ് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വാതന്ത്ര്യദിന സന്ദേശത്തിനിടെയിലാണ് ശസ്ത്രക്രിയ ഉപകരണങ്ങളുടെ വില കുറയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് നിരക്ക് കുറയ്ക്കാന്‍ തീരുമാനമായത്. ഒന്നര ലക്ഷത്തിന് മുകളില്‍ നിരക്ക് ഉണ്ടായിരുന്ന കൊബാള്‍ട്ട് ക്രോമിയം നീ പ്ലാന്റിന്റെ നിലയാണ് ഇപ്പോള്‍ 65 ശതമാനത്തോളം കുറവ് ഉണ്ടായിരിക്കുന്നത്.
Post Your Comments