Latest NewsNewsGulf

16വര്‍ഷത്തിനുശേഷം അമ്മയും മകനും ഒന്നിച്ചത് പാകിസ്ഥാന്‍ യുവാവിന്റെ സഹായത്തോടെ

ദുബായ്: അമ്മയ്ക്കും മകനും സന്തോഷത്തിന്റെ ദിനങ്ങള്‍ സമ്മാനിച്ചത് പാകിസ്ഥാനി. നീണ്ട 16 വര്‍ഷങ്ങള്‍ക്കുശേഷമാണ് അമ്മയും മകനും ഒന്നിച്ചത്. ഹനി നാദര്‍ മെര്‍ഗണി അമ്മ ഇപ്പോള്‍ എങ്ങനെയിരിക്കുന്നു എന്നു പോലും അറിയാത്ത അവസ്ഥയിലായിരുന്നു. 21 വയസുകാരനായ യുവാവ് തന്റെ അമ്മയായ നൂര്‍ജഹാനെ വെള്ളിയാഴ്ച ഷാര്‍ജ എയര്‍പോര്‍ട്ടില്‍വെച്ചാണ് കാണുന്നത്.

അമ്മയില്‍ നിന്ന് പിതാവാണ് മകനെ വേര്‍പിരിച്ചത്. ഒരു സഹോദരിയും ഹനിക്കുണ്ട്. ഹനിയുടെ സഹോദരി ഷമീറ ഒരു സ്‌റ്റേഷനറി കടയിലാണ് ജോലി ചെയ്തിരുന്നത്. ദുബായിലെ കരാമയിലായിരുന്നു ഇവര്‍. ഒരുപാട് ജോലി അന്വേഷിച്ചു നടന്ന ഹനിക്ക് ഷാര്‍ജയില്‍ നല്ലൊരു ഓഫര്‍ ലഭിക്കുകയുണ്ടായി.

ഇതിനിടയിലാണ് അമ്മയെ കാണാനുള്ള അവസരം പാകിസ്ഥാനി ബിസിനസുകാരന്‍ ഹനിക്ക് ഒരുക്കികൊടുത്തത്. വിമാനടിക്കറ്റ് അയച്ചുകൊടുത്ത് നൂര്‍ജഹാനെ മകന്റെ അടുത്തെത്തിക്കുകയായിരുന്നു. തല്‍ഹ ഷാ എന്ന യുവാവ് ഇസ്ലാമാബാദ് സ്വദേശിയാണ്. ഇവിടെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ബന്ധമുണ്ടാക്കിയതല്ലെന്ന് ഷാ പറയുന്നു. ഒരു മാനുഷ്യത്വമാണ്, അവരുടെ ജീവിതം അറിഞ്ഞ് എന്തെങ്കിലും ചെയ്യണമെന്ന് തോന്നി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

അമ്മയുടെ വരവ് ഹനിക്ക് സര്‍പ്രൈസ് ആയിരുന്നു. കേരളത്തില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹനിയുടെ അച്ഛന്‍ നൂര്‍ജഹാനെ വിവാഹം ചെയ്യുന്നത്. ഹനിക്ക് മൂന്നു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മകനെയും കൂട്ടി സുഡാനിലേക്ക് പോകുകയായിരുന്നു. വര്‍ഷങ്ങളോളം അമ്മയെ ഹനി കാത്തിരുന്നു. അമ്മയേയും സഹോദരിയെയും കാണാനുള്ള ആഗ്രഹം പിതാവ് സാധിച്ചു തന്നില്ലെന്ന് ഹനി പറയുന്നു. ഒടുവില്‍ നീണ്ട കാത്തിരിപ്പിനുശേഷമാണ് ആ അമ്മയും മകനും കണ്ടുമുട്ടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button