KeralaLatest NewsNews

സ്ത്രീകളും കുട്ടികളും ഉണ്ടെങ്കില്‍ വാഹനപരിശോധനയ്ക്ക് പുതിയ നിര്‍ദേശങ്ങള്‍

കൊച്ചി: സ്ത്രീകളും കുട്ടികളും ഉണ്ടെങ്കില്‍ വാഹനപരിശോധനയ്ക്ക് പുതിയ നിര്‍ദേശങ്ങള്‍. സ്ത്രീകളും കുട്ടികളുമായി പോകുന്ന വാഹനങ്ങള്‍ പരിശോധനയിൽനിന്ന് ഒഴിവാക്കണമെന്നാണ് പൊലീസുകാർക്കുള്ള പുതിയ നിർദേശം. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന വാഹനങ്ങളെ പരിശോധനയ്ക്കിടെ സ്റ്റേഷനിലേക്കു കൊണ്ടുപോകാൻ പാടില്ല. ഗതാഗത നിയമലംഘനമുണ്ടെങ്കിൽ സംഭവസ്ഥലത്തുവച്ചു തന്നെ നോട്ടിസ് നൽകിയശേഷം നടപടിയെടുക്കാം.

നിർത്താതെ പോകുന്ന വാഹനങ്ങളെ പിന്തുടർന്നു പിടികൂടരുതെന്നും സോണൽ എഡിജിപിമാർ നിർദേശം നൽകി. അവധി ദിനങ്ങളുടെ തലേന്നാണു കുറ്റകൃത്യങ്ങൾ പെരുകുന്നത് എന്നതിനാൽ, തലേന്നു രാവിലെ 11 മുതൽ വൈകിട്ടു നാലു വരെ തിരക്കു കുറഞ്ഞ സമയത്തു പരിശോധന നടത്തണം. ജാമ്യക്കാരില്ലാത്ത അവസരങ്ങളിൽ വാഹനം സ്റ്റേഷനിൽ സൂക്ഷിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button