ചോറ് പൊതുവെ തടി കൂട്ടുമെന്നു പറയുമെങ്കിലും ചോറില്ലാതെ മലയാളികള്‍ക്കു പൊതുവെ ജീവിക്കാനാകില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചോറ് നമ്മുടെ മെനുവിലെ പ്രധാന ഐറ്റവുമാണ്. ചോറും സാമ്പാറും മീന്കറിയുമൊക്കെയില്ലാതെ ഭക്ഷണമേ ആകില്ലെന്ന അവസ്ഥയാണ് മലയാളിയുടേത്. ചോറ് ആരോഗ്യം കളയാതെ തയ്യാറാക്കാന്‍ പല വഴികളുമുണ്ട്. ഇതിലൊന്നാണ് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് അരി വേവിയ്ക്കുന്നത്.
ചോറിലെ കൊഴുപ്പ് 10 ശതമാനത്തോളം കളയാന്‍ വെളിച്ചെണ്ണ ചേര്‍ത്തു ചോറു തയ്യാറാക്കുന്നതു സഹായിക്കും. ചില അരികളിലെ 50 ശതമാനം കൊഴുപ്പും ഈ രീതിയില്‍ വെളിച്ചെണ്ണ ഉപയോഗിയ്ക്കുന്നതുകൊണ്ടു കുറയും. വെളുത്ത അരി പൊതുവെ പ്രമേഹത്തിനു നല്ലതല്ലെന്നു പറയും. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് കൂട്ടും. എന്നാല്‍ വെളുത്ത ചോറില്‍ വെളിച്ചെണ്ണ ചേര്‍ത്തു തയ്യാറാക്കിയാല്‍ ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കും.
ഇങ്ങനെ തയ്യാറാക്കുന്ന ചോറ് ഫ്രിഡ്ജില്‍ അല്പസമയം വയ്ക്കുന്നത് കൂടുതല്‍ ഗുണകരമാണ്. ഇതിങ്ങനെ ചെയ്യുമ്പോള്‍ ചോറിലെ കെമിക്കല്‍ കോമ്പോസിഷന്‍ ആരോഗ്യകരമായ രീതിയില്‍ വ്യത്യാസപ്പെടും. വെളിച്ചെണ്ണയൊഴിച്ചു പാചകം ചെയ്ത ചോറ് ഫ്രീസറില്‍ കൂടി വയ്ക്കുമ്പോള്‍ പെട്ടെന്നു ദഹിയ്ക്കുന്ന അന്നജം പ്രതിരോധക അന്നജമായി മാറും. അതായത് കൊഴുപ്പ് ശരീരത്തില്‍ പെട്ടെന്നലിഞ്ഞു ചേരില്ല. ഇത് തടി കുറയ്ക്കാന്‍ സഹായകമാകും. ഈ രീതിയില്‍ തയ്യാറാക്കുന്ന ചോറ് തൈരു പോലുള്ള പ്രോബയോട്ടിക് ഭക്ഷണങ്ങളുടെ ഗുണമാണ് നല്‍കുന്നത്. ഇത് കുടലിന്റെയും വയറിന്റെയും ആരോഗ്യത്തിന് ഗുണകരമാണ്.
ഈ രീതിയില്‍ തയ്യാറാക്കുന്ന ചോറ് തൈരു പോലുള്ള പ്രോബയോട്ടിക് ഭക്ഷണങ്ങളുടെ ഗുണമാണ് നല്‍കുന്നത്. ഇത് കുടലിന്റെയും വയറിന്റെയും ആരോഗ്യത്തിന് ഗുണകരമാണ്. വെള്ളമെടുത്ത് അരിയിടുമ്പോള്‍ ഇതില്‍ ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. പിന്നീട് ചോറ് വാര്‍ത്തെടുത്തു കഴിഞ്ഞ് ഫ്രിഡ്ജില്‍ വച്ച് 12 മണിക്കൂര്‍ കഴിഞ്ഞുപയോഗിയ്കകാം. പുറത്തെടുത്ത് ചൂടാക്കുകയോ നേരത്തെ പുറത്തെടുത്തുവച്ചോ ഉപയോഗിയ്ക്കാം. തണുപ്പിയ്ക്കേണ്ടതില്ലെന്നവര്‍ക്ക് വെളിച്ചെണ്ണ ചേര്‍ത്തുള്ള ആദ്യപടി മാത്രം ഉപയോഗിയ്ക്കുകയുമാകാം.
Post Your Comments