വയാഗ്ര ഉപയോഗിച്ച ശേഷം 12 മണിക്കൂർ ശാരീരികബന്ധത്തിൽ ഏർപ്പെട്ട ആഫ്രിക്കൻ സ്വദേശിയായ 52 കാരന് ദാരുണാനന്ത്യം. ദുബായിൽ ഒരു ഹോട്ടലിലെ ബാത്റൂമിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ബോഡി പരിശോധിച്ച ഫോറൻസിക് വിദഗ്ദ്ധർക്ക് ഏതെങ്കിലും തരത്തിലുള്ള അക്രമത്തിൻറെയോ ലക്ഷണങ്ങളുടെയോ തെളിവുകൾ കണ്ടെത്താനായില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് കാമറൂൺ സ്വദേശിനിയായ 23 കാരിയുമായി ബന്ധം ഉണ്ടായിരുന്നതായി കണ്ടെത്തി. കഴിഞ്ഞ 7 മാസമായി ഇയാളെ പരിചയമുണ്ടെന്നും ദുബായിൽ തങ്ങൾ ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും യുവതി മൊഴി നൽകി. കൂടാതെ ഇയാൾ ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന് മുൻപ് ഒരു മരുന്ന് കഴിച്ചതായും യുവതി വ്യക്തമാക്കി. തുടർന്ന് ബാത്റൂമിൽ നിന്ന് ഒരു ശബ്ദം കേട്ടതായും ഇയാൾ മരിച്ചുകിടക്കുന്നതായി കണ്ടതായും അവർ കൂട്ടിച്ചേർത്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ വയാഗ്രയുടെ അമിതമായ ഉപയോഗം കാരണമാണ് ഇയാൾ മരിച്ചതെന്ന് പോലീസ് അറിയിച്ചു.
Post Your Comments