ന്യൂഡൽഹി: ചൈനീസ് മൊബൈല്‍ കമ്പനികള്‍ക്ക് കേന്ദ്രസർക്കാർ നോട്ടീസ് അയച്ചു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോർത്തുന്നെന്ന സംശയത്തെ തുടർന്നാണ് നോട്ടീസ് അയച്ചത്.
വിവോ, ഓപ്പോ, ഷവോമി തുടങ്ങി 21 ചൈനീസ് മൊബൈല്‍ കമ്പനികള്‍ക്കാണ് നോട്ടീസ് അയച്ചത്. ആപ്പിള്‍, സാംസങ്ങ് എന്നീ കമ്പനികള്‍ക്കും കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് അയച്ചിട്ടുണ്ട്.
മൊബൈല്‍ കമ്പനികള്‍ ആഗസ്റ്റ് 28ന് മുന്‍പ് മറുപടി നല്‍കണം. മറുപടി ലഭിച്ച ശേഷമായിരിക്കും അധികൃതർ പരിശോധന നടത്തുക. പരിശോധനയില്‍ നിയമലംഘനം ബോധ്യപ്പെട്ടാല്‍ പിഴയുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.
Post Your Comments