കണ്ണൂർ : ധർമ്മടം പിണറായി പാറപ്രത്തിനടുത്ത് ഓട്ടോയിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാറപ്രം സ്വദേശി സജിത് പുരുഷോത്തമനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയിൽ ഒാട്ടോ റിക്ഷ കത്തുന്നത് കണ്ട നാട്ടുകാർ വെള്ളമൊഴിച്ച് തീ കെടുത്തിയപ്പോഴാണ് ഒാട്ടോറിക്ഷക്കുള്ളിൽ മരിച്ച നിലയിൽ സജിത്തിനെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മറ്റു സാധ്യതകളും അന്വേഷിക്കുന്നുണ്ട്.
Post Your Comments