കശ്മീര്‍ : അതിര്‍ത്തിയില്‍ ബങ്കറുകള്‍ നിര്‍മ്മിക്കുന്ന പദ്ധതിയ്ക്ക് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ തുടക്കം കുറിച്ചു. ആദ്യ ഘട്ടത്തില്‍ 100 എണ്ണമാണ് നിര്‍മ്മിക്കുന്നത്. നിയന്ത്രണരേഖയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘനം തുടരുന്ന സാഹചര്യത്തിലാണ് കശ്മീര്‍ സര്‍ക്കാര്‍ ഇത്തരത്തിലൊരു നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. രജൗറി ജില്ലയില്‍ നിയന്ത്രണ നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള ഗ്രാമങ്ങളിലാണ് ബങ്കറുകള്‍ നിര്‍മ്മിക്കുന്നതെന്ന് രജൗരി ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. ഷാഹിദ് ഇഖ്ബാല്‍ ചൗധരി അറിയിച്ചു. ബങ്കറുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചതായും അദ്ദേഹം പറഞ്ഞു.
1200 മുതല്‍ 1500 പേരെ വരെ പാര്‍പ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് ബങ്കറുകള്‍ നിര്‍മ്മിക്കുന്നത്. ഇതിന് പുറമേ ഗ്രാമവാസികള്‍ക്കായി 6121 വ്യക്തിഗത ബങ്കറുകളുടെ നിര്‍മ്മാണത്തിനുള്ള പദ്ധതി രൂപരേഖയും സര്‍ക്കാരിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പാക് ഷെല്ലാക്രമണം രൂക്ഷമായ മഞ്ചന്‍കോട്ടും സമാനമായ രീതിയില്‍ ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ ആലോചനയുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
Post Your Comments