വീടുകളുടെ നിര്‍മാണ ചിലവ് കോടികളും പിന്നിട്ട് മുന്നേറുമ്പോള്‍ മുള കൊണ്ട് ഒരു വീടുണ്ടാക്കിയാലോ. വന നിർമാണത്തിന് മുള പ്രയോജനപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തിരുവനന്തപുരത്ത് മുള നിർമാണ സ്കൂള്‍ തുടങ്ങിയിട്ട് അധികമായിട്ടില്ല. ഹരിത നിർമാണ രീതികൾക്ക് നേതൃത്വം നൽകുന്ന ഹാബിറ്റാറ്റ് ഗ്രൂപ്പാണ് നൂതന സംരംഭത്തിന് തുടക്കമിട്ടത്.
മുള ഉപയോഗിച്ചുള്ള നിർമ്മാണ സാങ്കേതികവിദ്യ വികസിപ്പിക്കുകയും ഫലത്തിൽ വരുത്തുകയും ചെയ്യുന്നതിനുള്ള പരിശീലനമാണ് ഇവിടെ നല്‍കുന്നത്.
ഒരു മുള വീട് പരിചയപ്പെടാം
വയനാട് മീനങ്ങാടി ഗവൺമെന്റ് പോളിടെക്നിക് കോളജിൽ അധ്യാപകനായ വികാസ് മഹാദേവ് വ്യത്യസ്തമായി ചിന്തിച്ചു. 15 സെന്റ് പ്ലോട്ടിലാണ് വീട് നില്ക്കുന്നത്. സംസ്കരിച്ചെടുത്ത മുളകളാണ് നിർമാണത്തിനുപയോഗിച്ചിരിക്കുന്നത്. പല കഷണങ്ങളായി നെടുകെ ചീന്തിയ മുളകൾ ഒരു ദിവസം വാക്വം ചേംബറിലിടും. ഇതോടെ മുളയുടെ സുഷിരങ്ങൾ വികസിക്കും. പിന്നീട് ഇവ ബോറിക് ആസിഡും ബൊറാക്സും ചേർന്ന ലായനിയിൽ 48 മണിക്കൂർ മുക്കിയിടും. ഇതോടെ മുളയ്ക്ക് കരുത്ത് വർധിക്കും. സംസ്കരിച്ചെടുക്കുന്ന മുള രണ്ടായി നെടുകെ കീറിയതിനുശേഷമാണ് നിർമാണത്തിനുപയോഗിക്കുന്നത്. ചുവരുകളും മേല്ക്കൂരയുമെല്ലാം മുളകൊണ്ട് വാർക്കാം. എത്ര വേണമെങ്കിലും വളയുമെന്നതാണ് മുളയുടെ ഏറ്റവും നല്ല ഗുണം. പല കഷണങ്ങളായി നെടുകെ ചീന്തിയതിനുശേഷം സംസ്കരിച്ചെടുക്കുന്ന മുളകളാണ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.
Post Your Comments