പ്രശസ്ത നടൻ ജനമധ്യത്തില്‍ ആരാധകന്റെ മുഖത്തടിച്ചു. തെലുങ്ക് നടനും രാഷ്ട്രീയക്കാരനുമായ നന്ദമുറി ബാലകൃഷ്ണനാണ് ആരാധകന്റെ മുഖത്തടിച്ചത്. മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ ബന്ധു കൂടിയായ നടന് തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോഴാണ് സംഭവം. ആരാധകന്റെ മുഖത്തടിക്കുന്ന വീഡിയോ ദൃശ്യം പുറത്തുവന്നു.
ഹൈദരാബാദിന് അടുത്തു നന്ദ്യാലിലാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി താരം എത്തിയത്.
തെലുഗു ദേശം പാര്‍ട്ടിയുടെ എം.എല്‍.എയായ അദ്ദേഹത്തെ സ്വീകരിക്കാനായി ആരാധകര്‍ കൂട്ടമായി എത്തിയതിനിടെ ഒരാള്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതാണ് നടനെ പ്രകോപിപ്പിച്ചത്. മുന്‍ ഹൈദരാബാദ് മുഖ്യമന്ത്രിയും സുപ്പര്‍ താരവുമായിരുന്ന എന്‍.ടി.ആറിന്റെ മകനാണ് നന്ദമുറി ബാലകൃഷ്ണന്.
Post Your Comments