ചെന്നൈ: നടന്‍ കമല്‍ഹാസന് മാനസിക തകരാറെന്ന് തമിഴ്നാട് റവന്യു മന്ത്രി ഉദയകുമാര്‍. കമലിന് ജനങ്ങളോട് എന്തോ പറയാനുണ്ട് എന്നാല്‍ അതെങ്ങിനെ പറയണമെന്ന് അദ്ദേഹത്തിന് അറിയില്ല. അതിനാല്‍ കമലിന് മാനസിക തകരാറുണ്ടെന്ന് കരുതുന്നുവെന്നും മന്ത്രി പറഞ്ഞു.
തമിഴ്നാട് സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും കമല്‍ ഹാസന്‍ വിമര്‍ശിച്ചിരുന്നു.
തമിഴ്നാട്ടില്‍ അഴിമതിയും ദുരന്തങ്ങളും തുടര്‍ക്കഥയാവുമ്പോള്‍ ഭരണം നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ രാജിക്കായി മുറവിളി ഉയരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഒരു പാര്‍ട്ടിയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നില്ല. കുറ്റകൃത്യങ്ങള്‍ വ്യാപകമാക്കുകയും ചെയ്യുന്നുവെന്നാണ് കമല്‍ ട്വിറ്ററില്‍ കുറിച്ചത്.
അഴിമതിയില്‍ നിന്ന് സ്വാതന്ത്ര്യം നേടും വരെ നാമെല്ലാം അടിമകളാണെന്നും പുതിയ സ്വാതന്ത്ര്യസമരത്തില്‍ പങ്കുചേരാന്‍ താത്പര്യമുള്ളവര്‍ തനിക്കൊപ്പം ചേരണമെന്നും കമല്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് ഉദയകുമാര്‍ രംഗത്തെത്തിയത്.
Post Your Comments