വെളുത്ത റബ്ബറില്‍ നിന്ന് ഉണ്ടാക്കുന്ന ടയറുകള്‍ കറുത്ത നിറത്തിലാണ് കാണുന്നത്. എന്തായിരിക്കും അതിന്റെ കാരണമെന്ന് ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകും.
ആദ്യകാലത്ത് ടയറുകളുടെ നിറം കറുപ്പായിരുന്നില്ല. റബ്ബറിന്റെ നിറമായ വെളുപ്പ് തന്നെയായിരുന്നു. എന്നാല്‍ പ്രകൃതിദത്തമായ നിറത്തിലുള്ള ടയറുകള്‍ക്ക് തേയ്മാനം കൂടുതലായിരുന്നു. ഈ പ്രശ്നത്തിന് പരിഹാരമായി റബ്ബറില്‍ കാർബൺ ബ്ലാക്ക് ചേർത്തു ടയർ ഉണ്ടാക്കി തുടങ്ങി. അതോടെ തേയ്മാനം കുറഞ്ഞു. ഈ കാര്‍ബണ്‍ ബ്ലാക്ക് ആണ് ടയറുകളുടെ കറുത്ത നിറത്തിന് പിന്നില്‍.
ടയറിന്റെ പുറംഭാഗം നിര്‍മ്മിക്കുന്നതിനായുള്ള പോളിമറുകളെ ദൃഢീകരിക്കുകയാണ് കാര്‍ബണ്‍ ബ്ലാക്ക് ചെയ്യുന്നത്. റബ്ബറുമായി മിശ്രിതപ്പെടുന്ന കാര്‍ബണ്‍ ബ്ലാക്ക്, ടയറുകളുടെ കരുത്തും ആയുസ്സും കൂട്ടുന്നു. ടയറിന്റെ പുറംഭാഗം, ബെല്‍റ്റ് ഏരിയ ഉള്‍പ്പെടുന്ന ഭാഗങ്ങളില്‍ ഉടലെടുക്കുന്ന താപത്തെ കാര്‍ബണ്‍ ബ്ലാക്ക് പ്രവഹിപ്പിക്കും. ഇത്തരത്തില്‍ ടയറുകളുടെ കാലയളവ് കാര്‍ബണ്‍ ബ്ലാക്ക് വര്‍ധിപ്പിക്കും. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ടയറുകളെ സംരക്ഷിക്കാനും കാര്‍ബണ്‍ ബ്ലാക്ക് സഹായിക്കും
Post Your Comments