ന്യൂഡല്‍ഹി: വിവോ, ഓപ്പോ തരംഗമാണ് എല്ലായിടത്തും. പരസ്യം നോക്കിയാല്‍ പോലും വിവോയും ഓപ്പോയും നിറഞ്ഞിരിക്കുകയാണ്. ജനങ്ങളില്‍ അത്രമാത്രം ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്ന ഫോണുകളാണ് ഇവ രണ്ടും. എന്നാല്‍ ഈ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഫോണ്‍ ഉപയോഗിക്കുന്നവരുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
വിവോ, ഓപ്പോ, ജിയോണീ തുടങ്ങിയ ഫോണ്‍ നിര്‍മാതാക്കള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് അയച്ചു കഴിഞ്ഞു. ഫോണിലെ കോണ്ടാക്റ്റ് ലിസ്റ്റില്‍ നിന്നും മെസേജുകളില്‍ നിന്നും ചൈനീസ് നിര്‍മിത ഫോണുകള്‍ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുമെന്ന ഭീതിയെത്തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നീക്കം. ചൈനീസ് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് പുറമേ ആപ്പിള്‍, സാംസങ് തുടങ്ങിയ ഫോണ്‍ നിര്‍മതാക്കള്‍ക്കും മൈക്രോമാക്‌സിനും സര്‍ക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്.
കേന്ദ്ര ഇലക്ട്രോണിക് ആന്‍ഡ് ഐടി മന്ത്രാലയം 21 കമ്ബനികള്‍ക്കാണ് നോട്ടീസ് അയച്ചിട്ടുള്ളത്. സുരക്ഷ സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാനും പ്രതികരിക്കാനും കമ്പനികള്‍ക്ക് ആഗസ്റ്റ് 28 വരെ സര്‍ക്കാര്‍ സമയം അനുവദിച്ചിട്ടുണ്ട്.
Post Your Comments