ന്യൂഡൽഹി: രാജധാനി എക്സ്പ്രസിൽ വൻ കവർച്ച.
മുംബൈയിൽനിന്നു ന്യൂഡൽഹിയിലേക്കു പോയ രാജധാനി എക്സ്പ്രസിലാണ് സംഭവം നടന്നത്. യാത്രക്കാരെ മയക്കിക്കിടത്തി കവർച്ച നടത്തിയത്. 12 ലക്ഷത്തിനടുത്ത് രൂപയുടെ വസ്തുവകകൾ മോഷണം പോയി. ട്രെയിൻ ഡൽഹിയിലെ നിസാമുദീൻ സ്റ്റേഷനിൽ ബുധനാഴ്ച രാവിലെ എത്തിയപ്പോഴാണ് പണം മോഷണം പോയത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് യാത്രക്കാർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
ഐഫോണ്‍, ലാപ്ടോപ്, സ്വർണാഭരണങ്ങൾ,പണവും മറ്റു വസ്തുവകകൾ തുടങ്ങിയവയാണ് പ്രധാനമായും മോഷണം പോയത്. എട്ടോളം കോച്ചുകളിലാണ് മോഷണം നടന്നത്. മോഷണത്തെക്കുറിച്ച് റെയിൽവേ അന്വേഷണം ആരംഭിച്ചു.
Post Your Comments