1. വീട് പണിയുമ്പോള്‍ ആദ്യമായി ഓര്‍ക്കേണ്ടത് ഇത് നാട്ടുകാരുടെയോ ഭാര്യാഭര്‍തൃ വീട്ടുകാരുടേയോ സുഹൃത്തുക്കളുടെയോ പ്രശംസ കൈപറ്റാന്‍ പണിയുന്നതല്ല എന്നതാണ്.
2. വീടിനായി സ്ഥലം വാങ്ങുമ്പോള്‍ കഴിവതും കുറഞ്ഞ നിക്ഷേപം നടത്തുക. മലിനീകരണമില്ലാതെ സ്വസ്ഥമായി രാപകലുറങ്ങാനാവുന്ന സ്ഥലത്താണ് വീട് പണിയേണ്ടത്. യാത്രാ സൗകര്യങ്ങളും പരിഗണിക്കണം.
3. എല്ലാവരുടേയും ഇഷ്ടാനിഷ്ടങ്ങള്‍ക്കും, ആവശ്യങ്ങള്‍ക്കും പ്രാധാന്യം കൊടുത്ത് വേണം വീട് പണിയാന്‍.
4. വീടെടുക്കാന്‍ കൈയിലുള്ള കാശും സ്വരൂപിക്കാനാവുന്ന പണവും എത്ര എന്ന് അറിഞ്ഞിരിക്കണം. കടം കൊടുത്ത് തീര്‍ക്കാനാവുമോ എന്ന് ഉറപ്പ് വരുത്തണം.
5. വലിയ ഒരു ആര്‍കിടെക്റ്റിനേക്കാള്‍ നല്ലത് സൗമ്യമായി ഇടപഴകി നല്ല സേവനം നല്‍കുന്ന ഒരാളാണ്.
6. വീട്ടുസാധനങ്ങള്‍ വാങ്ങുന്നതില്‍ ആരെയെങ്കിലും ഏല്‍പ്പിച്ച് എളുപ്പം നടത്താന്‍ ശ്രമിച്ചാല്‍ ചതിക്കപ്പെടാന്‍ ഇടയുണ്ട്. നശിക്കാത്ത മെറ്റീരിയലുകള്‍ ആദ്യം തന്നെ ഒരുമിച്ച് വാങ്ങി വെയ്ക്കുന്നത് ലാഭകരമായിരിക്കും.
7. പണി പുരോഗമിക്കുന്നത് അനുസരിച്ച് വിലയിരുത്തലുകള്‍ നടത്തണം. എങ്കിലേ പ്രശ്‌നങ്ങളും അബദ്ധങ്ങളും തിരിച്ചറിഞ്ഞ് തിരുത്തലുകള്‍ വരുത്താനാവൂ.
8. മേല്‍നോട്ടത്തില്‍ വേണം പണി പൂര്‍ത്തിയാക്കാന്‍.
10. വീടുപണിയിലേര്‍പ്പെട്ട തൊഴിലാളികളോടെപ്പോഴും സ്‌നേഹ സൗഹൃദങ്ങള്‍ കാണിക്കുക.
Post Your Comments