Latest NewsKeralaNews

പ്ര​വേ​ശ​ന ക​രാ​റി​ൽ​നി​ന്നു ര​ണ്ടു മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ പി​ൻ​മാ​റി

തി​രു​വ​ന​ന്ത​പു​രം: സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന ക​രാ​റി​ൽ​നി​ന്നു ര​ണ്ടു മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ പി​ൻ​മാ​റി. സ​ർ​ക്കാ​രു​മാ​യു​ണ്ടാ​ക്കി​യ ക​രാ​റി​ൽ​നി​ന്നുമാണ് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ പി​ൻ​മാ​റിയത്. എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ്, കാ​ര​ക്കോ​ണം മെ​ഡി​ക്ക​ൽ കോ​ളേ​ജ് എ​ന്നി​വയാണ് ക​രാ​റി​ൽ​നി​ന്നു പി​ൻ​മാ​റിയ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ. ഹൈ​ക്കോ​ട​തി​യു​ടെ പു​തി​യ വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കോ​ള​ജു​ക​ളു​ടെ പിന്മാറ്റം.

ക​രാ​റി​ലെ ഫീ​സ്, നി​ക്ഷേ​പം, ബാ​ങ്ക് ഗാ​ര​ന്‍റി വ്യ​വ​സ്ഥ​ക​ൾ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​തി​നാ​ൽ ശേ​ഷി​ക്കു​ന്ന വ്യ​വ​സ്ഥ​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ഈ ​മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ നി​ല​പാ​ട്. സ​ർ​ക്കാ​ർ ഈ ​ന​ട​പ​ടി​യോ​ട് എ​തി​ർ​പ്പ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button