Onamcelebrity

ഓര്‍മ്മകളിലെ ഓണാഘോഷത്തെക്കുറിച്ച്  പ്രിയാമണി

മലയാളസിനിമയിലും തെന്നിന്ത്യന്‍ സിനിമയിലും നായികയായി തിളങ്ങുന്ന  പ്രിയാമണി വിവാഹ ജീവിതത്തിലേക്ക്  കടക്കുക്കയാണ്. കാമുകന്‍ മുസ്തഫയുമായുള്ള പുതിയ ജീവിതം ആരംഭിക്കുന്ന പ്രിയാമണി  കുട്ടിക്കാലത്തിന്റെ ഏറിയ പങ്കും ചെലവഴിച്ചത് ബെംഗളുരുവില്‍ ആയതിനാല്‍ പരമ്പരാഗതമായ ഓണാഘോഷങ്ങളൊന്നും അനുഭവിച്ചിട്ടില്ലയെന്നു പറയുന്നു.
ഡാന്‍സ് റിയാലിറ്റി ഷോകളുടെ സെറ്റുകളിലെ അനുഭവങ്ങളാണ് ഓണം ഓര്‍മ്മകളുമായി ബന്ധപ്പെട്ട്  തനിക്കുള്ളത്. പരമ്പരാഗത രീതിയിലെ ഓണാഘോഷം ശരിയ്ക്കും താന്‍ ആസ്വദിക്കുന്നുവെന്നും താരം പറയുന്നു. കഴിഞ്ഞ നാലിലധികം വര്‍ഷങ്ങളും ഡാന്‍സ് റിയാലിറ്റി ഷോയിലെ ടീം അംഗങ്ങള്‍ക്കൊപ്പമാണ് താന്‍ ഓണം  ആഘോഷിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.  ഓണസദ്യയും ഓണപ്പാട്ടും, തിരുവാതിര കളിയും വടംവലിയും ഉറിയടി മത്സരവും ഒക്കെയായി മലയാളികളുടെ ശരിക്കും ഓണാഘോഷത്തെ നെഞ്ചേറ്റിയത് റിയാലിറ്റി ഷോയുടെ പ്ലാറ്റ്‌ഫോമില്‍ വെച്ചാണെന്നും പ്രിയാമണി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button