CinemaMollywoodLatest NewsMovie SongsEntertainment

ഡോക്ടറാക്കണമെന്നായിരുന്നു പിതാവിന്‍റെ ആഗ്രഹം; മമ്മൂട്ടി

ബിരുദദാന ചടങ്ങില്‍ മമ്മൂട്ടി നടത്തിയ പ്രസംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഡോക്ടറാക്കണമെന്ന പിതാവിന്‍റെ ആഗ്രഹം നടക്കാതെ പോയെന്ന് മമ്മൂട്ടി. പ്രീഡിഗ്രി കാലത്തെ കാമ്പസ് ഓര്‍മകളും താരം പ്രസംഗത്തിനിടെ പങ്കുവയ്ക്കുകയുണ്ടായി.

“പഠിച്ചത് മലയാളം മീഡിയത്തിലായതിനാൽ പ്രീഡ്രിഗികാലത്തെ ക്ലാസുകൾ മനസിലാക്കിയെടുക്കാൻ പ്രയാസമായിരുന്നു. നാട്ടിൻപുറത്തെ സാധാരണ സ്കൂളിലായിരുന്നു പഠനം. അതിനാൽ ഇംഗ്ലീഷിൽ പരി‍‍ജ്ഞാനം ഇല്ലായിരുന്നു. ഒപ്പം തീവ്രമായ സിനിമാപ്രേമവും കാരണം ഉഴപ്പി പ്രീഡിഗ്രിക്ക് തോറ്റു. അതോടെ തന്നെ ഡോക്ടറാക്കറണമെന്ന അച്ഛന്റെ മോഹം പൊലിഞ്ഞു”. മമ്മൂട്ടി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button