Latest NewsIndia

ലഷ്‌കര്‍ കമാന്‍ഡറെ സൈന്യം വധിച്ചു.

ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയില്‍പ്പെട്ട കമാന്‍ഡറെ സൈന്യം വധിച്ചു. ലഷ്‌കര്‍ പുല്‍വാമ ജില്ലാ കമാന്‍ഡര്‍ അയൂബ് ലെല്‍ഹാരിയാണ് കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഏറെ നേരം നീണ്ട ഏറ്റുമുട്ടലിന് ഒടുവിലാണ് ഭീകരനെ സൈന്യം വധിച്ചത്.
 
ഏറ്റുമുട്ടലില്‍ പങ്കെടുത്ത സുരക്ഷാ സൈനികരെ ജമ്മു കശ്മീര്‍ ഡി.ജി.പി എസ്.പി. വെയ്ദ് അഭിനന്ദിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി പ്രദേശത്ത് സൈനികരും ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. കശ്മീരിലെ സുരക്ഷാ സൈനികര്‍ നേടിയ മറ്റൊരു വിജയമാണ് ലല്‍ഹാരിയുടെ വധമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button