Latest NewsInternational

ഹിസ്ബുള്‍ മുജാഹിദീനെ ഭീകരസംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു.

വാഷിങ്ടണ്‍: പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദീനെ ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു. ഭീകര സംഘടനയ്ക്ക് അമേരിക്കയിലുള്ള എല്ലാ ആസ്തികളും മരവിപ്പിക്കും. മാത്രമല്ല സംഘടനയുമായി പൗരന്മാര്‍ എന്തെങ്കിലും തരത്തിലുള്ള ഇടപാട് നടത്തുന്നുണ്ടെങ്കിൽ അവ പൂർണമായും തടയുമെന്നും യുഎസ് പ്രസ്താവനയിൽ പറയുന്നു. യു.എസ് ട്രഷറി ഡിപ്പാര്‍മെന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സയിദ് സലാഹുദീന്‍ എന്നറിയപ്പെടുന്ന മുഹമ്മദ് യൂസഫ് ഷാ നേതൃത്വം നല്‍കുന്ന ഈ ഭീകര സംഘടന കശ്മീരില്‍ നടന്ന നിരവധി സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഹിസ്ബുള്‍ തലവന്‍ സയിദ് സലാഹുദീനെ ആഗോള ഭീകരനായി നേരത്തെ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button