മനില ; മയക്കുമരുന്നു വേട്ടയുടെ മറവിൽ വീണ്ടും കൂട്ടക്കൊലപാതകം. ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയുടെ വടക്കൻ നഗരങ്ങളിൽ പോലീസ് നടത്തിയ ലഹരി വിരുദ്ധ പരിശോധകളിൽ 32 പേരാണ് കൊല്ലപ്പെട്ടത്. ലഹരിമരുന്ന് കച്ചവടക്കാരടക്കം 109 പേരെ അറസ്റ്റ് ചെയുകയും ഇവരിൽനിന്നു നിരവധി തോക്കുകൾ പിടിച്ചെടുക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി ആരംഭിച്ച റെയ്ഡ് ചൊവ്വാഴ്ച വൈകിട്ട് വരെ നീണ്ടു. കൊല്ലപ്പെട്ടവർ ഏറ്റുമുട്ടലിലാണ് മരിച്ചതെന്നും ഇവരെ പിടികൂടിയശേഷം വെടിവച്ചു കൊലപ്പെടുത്തിയതല്ലെന്നും ബുലാകാൻ പോലീസ് മേധാവി റോമിയോ കാരാമറ്റ് പറഞ്ഞു.
കഴിഞ്ഞ വര്ഷം ജൂണിൽ റൊഡ്രിഗോ ഡുട്ടെർട്ടെ പ്രസിഡന്റായ ശേഷം മയക്കുമരുന്നുകടത്തുകാർക്ക് എതിരേയുള്ള വേട്ട ഉൗർജിതമാക്കിയിരുന്നു. ആയിരക്കണക്കിനു ക്രിമിനലുകളെ വകവരുത്തുമെന്ന് ഇലക്ഷൻ പ്രചാരണവേളയിൽ അദ്ദേഹം പറഞ്ഞിരുന്നു. ഇതുവരെ 6000ൽ അധികംപേർ കൊല്ലപ്പെട്ടതായാണ് കണക്ക്.
മുൻ നാസി പടത്തലവൻ ഹിറ്റ്ലറെപ്പോലെയാവാൻ മോഹിച്ച ഡുട്ടെർട്ടെയ്ക്കു വിവാദത്തിൽ അകപ്പെട്ടിരുന്നു. ഹിറ്റ്ലർ 30ലക്ഷം യഹൂദരെ കൂട്ടക്കൊല ചെയ്തു. അതിനാൽ ഫിലിപ്പീൻസിൽ മയക്കുമരുന്നിന് അടിമയായവരും കള്ളക്കടത്തുകാരുമായി 30ലക്ഷം പേരുണ്ട്. ഇവരെയെല്ലാം കൊല്ലാൻ തനിക്കു സന്തോഷമേയുള്ളുവെന്നുമായിരുന്നു ഡുട്ടെർട്ടെയുടെ പരാമർശം. പ്രസിഡന്റ് ഒബാമയെ അസഭ്യം പറഞ്ഞതിന് മാപ്പു ചോദിച്ചയാളാണു ഡുട്ടെർട്ടെ. മനുഷ്യാവകാശത്തിനു വേണ്ടി വാദിക്കുന്ന അഭിഭാഷകരെയും വേട്ടയാടുമെന്നു ഡുട്ടെർട്ടെ ഭീഷണി മുഴക്കിയിട്ടുണ്ടെന്നു ബിബിസി റിപ്പോർട്ടു ചെയ്തിരുന്നു.
Post Your Comments