കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ദിലീപിന്റെ അമ്മ സരോജം. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് പോലുള്ള ഏജന്‍സികളിലെ സത്യസന്ധരായ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണം നടത്തണമെന്നും കെ.പി.സരോജം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കു നല്‍കിയ കത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ദിലീപിന്റെ അമ്മ ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രിക്കു കത്തു നൽകിയിരുന്നത്.
കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള മുന്‍വിധികളുടേയും സ്ഥാപിത താല്‍പര്യങ്ങളുടേയും ഇരയാണ് ദിലീപ് എന്നാണ് അമ്മയുടെ ആരോപണം. ദിലീപിനെതിരെ സത്യസന്ധമായി അന്വേഷണം നടത്തിയാല്‍ കുറ്റംചുമത്താന്‍ കഴിയില്ല. നീതിയുക്തമായി അന്വേഷണം നടത്താതെ കുറ്റപത്രം നല്‍കിയാല്‍ അത് തീരാക്കളങ്കമാകുമെന്നും കെ.പി.സരോജം മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.
മറ്റുപ്രതികള്‍ക്കെതിരെ നല്‍കിയ കുറ്റപത്രത്തിനു കടകവിരുദ്ധമാണ് പിന്നീടു ദിലീപിനെതിരെ സമര്‍പ്പിച്ച കുറ്റപത്രം. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി സ്ഥാപിതതാല്‍പര്യം ഇല്ലാത്തവരും അന്വേഷണത്തില്‍ കഴിവുതെളിയിച്ചവരുമായ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും സരോജം കത്തില്‍ പറയുന്നു.
Post Your Comments