Latest NewsNewsIndia

കാളവണ്ടി മത്സരയോട്ടത്തിന്​ അനുമതി നൽകരുത്

മുംബൈ: മഹാരാഷ്ട്രയിലെ പരമ്പരാഗത വിനോദമായ കാളവണ്ടി മത്സരയോട്ടത്തിന് അനുമതി നല്‍കരുതെന്ന് ബോംബെ ഹൈക്കോടതി. പ്രത്യേക നിയമം കൊണ്ടുവരുന്നത് വരെ മത്സരയോട്ടത്തിനു അനുമതി നല്‍കരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
 
കാളയോട്ട മത്സരം നിരോധിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമഭേദഗതി മഹാരാഷ്ട്ര സര്‍ക്കാര്‍ നടപ്പാക്കിയതിന് പിന്നാലെയാണ് മത്സരം നിരോധിക്കണമെന്നാവശ്യപ്പെട്ട് പൂനെ സ്വദേശി അജയ് മറാത്ത ഹര്‍ജി നല്‍കിയത്.
 
കൃഷ്​ണജന്മാഷ്​ടമിയോട്​ അനുബന്ധിച്ച്​ ആഗസ്​റ്റ്​ 17ന്​ പൂനെയിൽ നടക്കുന്ന മത്സരത്തിന്​ അനുമതി നൽകരുതെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കുതിരയെ പോലെ പന്തയത്തിൽ ഓടാൻ പ്രകൃതിദത്തമായ കഴിവില്ലാത്ത മൃഗമാണ്​ കാളയെന്നും അവയെ അതിക്രൂരമായി പരിശീലിപ്പിച്ചും വേദനിപ്പിച്ചും നടത്തുന്ന മത്സരയോട്ടം അവസാനിപ്പിക്കണമെന്നുമായിരുന്നു ​ഹര്‍ജിയിലെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button