KeralaLatest NewsNews

ബ്ലുവെയില്‍ ഗെയിം നിരോധനത്തില്‍ കേന്ദ്രത്തിന്റെ നടപടിയെക്കുറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്ലൂ വെയില്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഗെയിം വ്യാപിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടി സ്വാഗതാഹര്‍മാണ്. ഗെയിം നിരോധിക്കണം. അതിനു പുറമെ ഈ ഗെയിം ഇന്റര്‍നെറ്റില്‍ ലഭ്യമല്ലാതാക്കാന്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് താന്‍ കത്തയച്ചിരുന്നു. ഇതിനോട് അനുകൂലമായി കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു.

ഈ കാര്യത്തില്‍ കേരള പൊലീസിന്റെ സൈബര്‍ സെല്‍, സൈബര്‍ഡോം എന്നിവ മുഖേന ശക്തമായ ഇടപെടലാണുണ്ടാകുന്നത്. ഗെയിം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകള്‍, ഹാഷ് ടാഗുകള്‍, ലിങ്കുകള്‍ എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button